ലക്ഷങ്ങൾ വില വരുന്ന പശുക്കളെയും, കാളകളെയും മോഷ്ടിക്കും; കന്നുകാലി കൊള്ളസംഘം പിടിയിൽ
കന്നുകാലിക്കള്ളന്മാർ പിടിയിൽ. ലക്ഷങ്ങൾ വില വരുന്ന പശുക്കളെയും, കാളകളെയും മോഷ്ടിക്കുന്ന കൊള്ളസംഘം പിടിയിൽ. കളമശ്ശേരിയിലെ മോഷണത്തിനിടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കന്നുകാലികളെ മോഷ്ടിക്കുന്ന പ്രധാനികളാണ് പിടിയിലായത്. വിവിധ ഇടങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനങ്ങളിലെത്തിയാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. കളമശ്ശേരിയിൽ നടത്തിയ മോഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
പല പ്രദേശങ്ങളിൽ സംഘങ്ങളായി തിരിഞ്ഞാണ് മോഷണം. പശുക്കൾ കരയുന്ന ശബ്ദം പുറത്ത് കേൾക്കാതെ ഇരിക്കാൻ നനഞ്ഞ തുണി കൊണ്ട് വായ മൂടി കെട്ടി വാഹനത്തിൽ കയറ്റും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതികൾ മോഷ്ടിച്ചത് നൂറിലധികം പശുക്കളെയും, കാളകളെയുമാണ്. പിടിയിലായ പ്രതികളെ കൂടാതെ ഇനിയും സംഘത്തിൽ ആളുകൾ ഉണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
Story Highlights : Cattle rustler gang arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




