Advertisement

‘ഓണനിലാവ് 2025’; ജുബൈൽ മലയാളി സമാജം ഓണാഘോഷം

October 6, 2025
Google News 2 minutes Read

ജുബൈൽ മലയാളി സമാജം ‘ഓണനിലാവ് 2025’ എന്ന തലക്കെട്ടിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ ആയിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ലോക കേരള സഭാ അംഗവും പ്രോഗ്രാം കൺവീനറുമായ നിസാർ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു.

കലാ-സാംസ്കാരിക പരിപാടികൾ ജന. സെക്രട്ടറി ബൈജു അഞ്ചലും പായസ മത്സരം പ്രസിഡന്റ് തോമസ് മാത്യു മാമൂടനും ഉദ്ഘാടനം ചെയ്തു. ലഹരിവിപത്തി നെതിരെ ജാഗ്രതാബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മനോജ് കാലടിയുടെ ‘രണ്ടാമൂഴം’ എന്ന നാടകവും അരങ്ങേറി.

നീതു രാജേഷും സംഘവും ‘ഓണനിലാവ്’ന് തിരുമുറ്റമൊരുക്കി. കുട്ടികളുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളിയതോടെ സംഗീതമയമായ ആഘോഷ പരിപാടികൾക്ക് ആരംഭമായി. ഗൃഹാതുരത്വ ഓർമ്മകൾ സമ്മാനിച്ച് സാംസ്കാരിക തനിമയോടെ ശാലിനി ദീപേഷും സിനി സന്തോഷും നയിച്ച തിരുവാതിരയും അരങ്ങേറി.

കായിക മത്സരങ്ങൾക്ക് ഷഫീഖ് താനൂർ നേതൃത്വം നൽകി. വടംവലി മത്സരങ്ങൾക്ക് ഷൈല കുമാറും രഞ്ജിത്തും നിർദേശങ്ങൾ നൽകി. പായസ മത്സരത്തിന് ആശ ബൈജു നേതൃത്വം നല്കി.

സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ സോഫിയ ഷാജഹാൻ, ഷനീബ് അബുബക്കർ, സലീം ആലപ്പുഴ, അഷറഫ് മൂവാറ്റുപുഴ തുടങ്ങിയവർ പങ്കെടുത്തു.

ജുബൈൽ മലയാളി സമാജം അംഗങ്ങളും വനിതാ വിംഗ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. കിംസ് ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു. മുബാറക് ഷാജഹാനും ഡോ. നവ്യ വിനോദും അവതാരകരായിരുന്നു. സന്തോഷ് ചക്കിങ്കൽ നന്ദി പറഞ്ഞു.

Story Highlights : Jubail Malayalee Samajam celebrates Onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here