അക്ഷരനഗരിയുടെ പൊന്നോണം 2K25; ഖത്തറിലെ കോട്ടയം നിവാസികളുടെ ഓണാഘോഷം
ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം “അക്ഷരനഗരിയുടെ പൊന്നോണം 2K25” ഓക്ടോബർ മൂന്നാം തിയതി വെള്ളിയാഴ്ച ഒലിവ് ഇന്റർനാഷണൽ സ്കൂൾ തുമാമ ക്യാമ്പസിൽ വെച്ച് നടത്തപ്പെട്ടു. അക്ഷരനഗരി അസോസിയേഷൻ പ്രസിഡന്റ് വർഗീസ് വന്നല എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാൾ ഓണാഘോഷം ഉദ്‌ഘാടനം ചെയ്തു.
ഐസിസി പ്രസിഡന്റ് എപി മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ടി ബാവ, ഐസിബിഎഫ് ജനറൽ സെക്രട്ടറി ശ്രീ. ദീപക് ഷെട്ടി, ഒലിവ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ജീസ് ജോസഫ്, ദോഹ സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി റവ. ഫാ. അജു, തുടങ്ങി ഒട്ടേറെ പ്രമുഖർ ഓണാഘോഷത്തിൽ പങ്കെടുത്തു ആശംസ നേർന്നു. മനോഹരമായ അവതരണത്തിലൂടെ ആർ.ജെ. ജിബിൻ ഓണാഘോഷത്തിന് വേറിട്ടൊരു ചാരുത നൽകി. കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രിയങ്കരിയായ നഥാനിയ ലെല വിപിന്റെ motivational speech ഓണാഘോഷ പരിപാടിയെ ശ്രദ്ധേയമാക്കി.
കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അക്ഷര നഗരി ആദരിച്ചു. കല കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങളെയും, പരിപാടികൾക്ക് സ്‌പോൺസർഷിപ് നൽകിയവരെയും, വിവിധ മേഖലകളിൽ പരിപാടിക്ക് സഹായം നൽകിയവരെയും അക്ഷര നഗരി അസോസിയേഷൻ ആദരിച്ചു.
വിഭവ സമൃദ്ധമായ സദ്യ, കനൽ മേളം സമിതി നയിച്ച പഞ്ചാരി മേളം, art in motion, team twinkle toes എന്നിവരുടെ cinematic dance, QIPA ഖത്തർ ടീം അവതരിപ്പിച്ച തിരുവാതിര, അക്ഷര നഗരി അസോസിയേഷനിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ, അത്തപ്പൂക്കളം, ഖത്തറിലെ പ്രമുഖ കലാകാരന്മാർ അണിയിച്ചൊരുക്കിയ ലൈവ് സംഗീത നിശ എന്നിവ കാണികൾക്കു ആവേശം പകർന്നു. നാടിന്റെ ശക്തി വിളിച്ചോതുന്ന വടംവലിയോടുകൂടി ഓണാഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു.
അക്ഷര നഗരി അസോസിയേഷൻ ജനറൽ സെക്രട്ടറി ജെസ്സിൽ മാർക്കോസ് സ്വാഗതം ആശംസിച്ചു. ഓണാഘോഷത്തിൽ പങ്കെടുത്ത ഏവർക്കും സംഘടന വൈസ് പ്രസിഡന്റ് ശ്രീ. ബിനോയ് എബ്രഹാം പാമ്പാടി നന്ദി പറഞ്ഞു. അക്ഷര നഗരി അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, volunteers എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Story Highlights : Onam celebrations of Kottayam residents in Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




