Advertisement

പാക് വനിത താരങ്ങളെ ട്രോളി സ്വന്തം ആരാധാകര്‍; ഇന്ത്യന്‍ വനിതകളോട് പാക് ടീം ഇതുവരെ തോറ്റത് 12 മത്സരങ്ങള്‍

October 6, 2025
Google News 2 minutes Read

ഞായറാഴ്ച കൊളംബോയില്‍ നടന്ന വനിത ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയോട് 88 റണ്‍സിന് പരാജയപ്പെട്ടതോടെ പാകിസ്താന്റെ വനിത ക്രിക്കറ്റമാര്‍ക്കെതിരെ ട്രോള്‍മഴ. ടീം അംഗങ്ങളെ രൂക്ഷമായി പരിഹസിക്കുന്ന തരത്തില്‍ പോലൂം പാക് കാണികള്‍ സമൂഹമാധ്യങ്ങളില്‍ ടീമിനെ വിമര്‍ശിക്കുന്നുണ്ട്. മടിയുള്ളവരും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവരുമാണ് പാക് താരങ്ങള്‍ എന്ന തരത്തിലൊക്കെയാണ് അവരുടെ തന്നെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് വനിതകളോട് ഏഴ് വി്ക്കറ്റിനായിരുന്നു പാക് ടീമിന്റെ പരാജയം. ഇതിന് ശേഷം ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണ് പാകിസ്താന്‍ ഏറ്റുവാങ്ങിയത്. അതേ സമയം ഏഷ്യാ കപ്പില്‍ പുരുഷ ടീമിന്റെ വിജയത്തിന് ശേഷം എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തുകയാണ്. ഈ നിരാശയില്‍ കൂടിയാണ് ആരാധകര്‍ നിര്‍ദാക്ഷണ്യം വിമര്‍ശനം തുടരുന്നത്. അതേ സമയം പാകിസ്ഥാനെതിരെ ഇന്ത്യന്‍ വനിത ടീമിന്റെ പന്ത്രണ്ടാമത്തെ വിജയമായിരുന്നു ഞായറാഴ്ച്ചത്തേത്.

നേരത്തെ വിവാദത്തോടെയായിരുന്നു ഇന്ത്യ-പാകിസ്ഥാന്‍ വനിത ഏകദിന ക്രിക്കറ്റ് മത്സരം ആരംഭിച്ചത്. പാക് ക്യാപ്റ്റന്‍ ഫാത്തിമ സന ടെയില്‍ വിളിക്കുന്നതായി തോന്നിയെങ്കിലും ടോസ് തെറ്റായി പാകിസ്ഥാന് നല്‍കിയതിനെ തുടര്‍ന്ന് വിവാദങ്ഹള്‍ ഉടലെടുക്കുകയായിരുന്നു. ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ച പാകിസ്താന്‍ ഇന്ത്യയെ 247 റണ്‍സിന് പുറത്താക്കി. പ്രതീക റാവല്‍ (31), ഹര്‍ലീന്‍ ഡിയോള്‍ (46), ജെമീമ റോഡ്രിഗസ് (25) എന്നിവര്‍ തുടക്കമിട്ടെങ്കിലും ഇന്ത്യക്ക് വലിയ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനായില്ല. റിച്ച ഘോഷ് 20 പന്തില്‍ നിന്ന് പുറത്താകാതെ 35 റണ്‍സ് നേടിയത് സ്‌കോര്‍ ഉയരുന്നതിന് കാരണമായി. ഡയാന ബെയ്ഗ് (4/69), ഫാത്തിമ സന (2/38) എന്നിവരാണ് ബൗളര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.

മറുപടി ബാറ്റിംഗില്‍ പാകിസ്താന്‍ 43 ഓവറില്‍ 159 റണ്‍സിന് പുറത്തായി. 106 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ സിദ്ര അമിന്‍ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ സിക്‌സര്‍ നേടുന്ന ആദ്യ പാകിസ്താന്‍ വനിത താരമായി. ക്രാന്തി ഗൗഡ് 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനമായി. ദീപ്തി ശര്‍മ്മയും സ്‌നേഹ് റാണയും പ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയതോടെ 88 എന്ന വലിയ റണ്‍റേറ്റില്‍ ഇന്ത്യക്ക് വിജയിക്കാനായി.

Story Highlights : Pakistani women’s players trolled by their own fans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here