‘കൂടെ ഉണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ആത്മാർത്ഥത കാണിക്കണം’; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്
കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. ബുധനാഴ്ച സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന സത്യഗ്രഹസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. വലിയ ആരോഗ്യപ്രശ്‌നമാണ് അനുഭവിക്കുന്നതെന്നും തുടർ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്നും ഹർഷിന വ്യക്തമാക്കി. കൂടെയുണ്ടെന്ന് പറയുന്ന ആരോഗ്യമന്ത്രി ആത്മാർത്ഥ കാണിക്കണമെന്നും ഹർഷിന വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
കഴിഞ്ഞ എട്ട് വർഷത്തോളമായി ദുരിതം അനുവഭവിക്കുകയാണ്. രണ്ടരവർഷം കഴിഞ്ഞു വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തിട്ട് ആരോഗ്യമന്ത്രി അടക്കമുള്ളവർ അടുത്തെത്തി 15 ദിവസത്തിനുള്ളിൽ നീതി നടപ്പാക്കുമെന്നാണ് പറഞ്ഞത്. എന്നാൽ വാക്കുകൊണ്ട് പറഞ്ഞതല്ലാതെ ആരും നീതിയുടെ അടുത്ത് പോലും എത്തിയിട്ടില്ല അവസാന പ്രതീക്ഷയായ കോടതിയിൽ പോലും സർക്കാർ കൂടെയുണ്ടെന്ന് പറഞ്ഞതല്ലാതെ വേറൊന്നും നടന്നില്ല. പ്രതികളായ ഡോക്ടർമാർ ഹൈക്കോടതിയിൽ ഹർജി കൊടുക്കുകയും തനിക്ക് വേണ്ടി വാദിക്കേണ്ടിയിരുന്ന പ്രോസിക്യൂഷൻ മൗനമായി ഇരിക്കുകയുമാണ് അവിടെ ഉണ്ടായതെന്നും ഇത്രയും അനുഭവിച്ചയാൾക്ക് നീതി നൽകിയില്ലെങ്കിൽ വേറെ ആര് അത് നൽകും. തനിക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്. തുടർചികിത്സ ഉറപ്പാക്കണമെന്നും വലിയ പിഴവ് സംഭവിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല ഹർഷിന പറഞ്ഞു.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രികകുടുങ്ങിയത്.
Story Highlights : Scissors stuck in stomach during obstetric surgery at Kozhikode Medical College; Harshina goes on strike again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




