Advertisement

വേൾഡ് മലയാളി ഫെഡറേഷൻ ദമാം കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു

October 6, 2025
Google News 1 minute Read

വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ദമാം കൗൺസിലിൻ്റെ ഓണാഘോഷം സിയാത്തിലെ അൽ ഖയാം ഓഡിറ്റോറിയത്തിൽ വെച്ച് വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. പ്രോഗ്രാം കൺവീനർ നജീം ബഷീറിൻ്റെ ആമുഖത്തോടെ ആരംഭിച്ച പരിപാടി ഡബ്ല്യു.എം.എഫ് മിഡിലീസ്റ്റ് പ്രസിഡൻ്റ് വർഗീസ് പെരുമ്പാവൂർ ഉദ്ഘാടനം നിർവഹിച്ചു. ദമാം കൗൺസിൽ പ്രസിഡൻ്റ് നവാസ് ചൂനാടൻ അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ പ്രസിഡൻ് ഷബീർ ആക്കോട്, നാഷണൽ സെക്രട്ടറി ഹെൻറി തോമസ്, ദമാം വൈസ് പ്രസിഡൻ്റ് ചന്ദൻ ഷേണായി, നിതിൻ കണ്ടമ്പേത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പുതിയ അംഗങ്ങളെ ചേർക്കുന്നതിൻ്റെ ഭാഗമായുള്ള മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം വർഗീസ് പെരുമ്പാവൂർ എ.എം.ഇ കമ്പനി മാനേജിംഗ് ഡയറക്ടർ വിപിൻദാസിന് മെമ്പർഷിപ്പ് ഫോം നൽകികൊണ്ട് നിർവ്വഹിച്ചു. വ്യത്യസ്ഥമായ കായിക വിനോദ പരിപാടികൾക്ക് നൗഷാദ് തഴവ നേതൃത്വം നൽകി. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ ഇതിൽ പങ്കളികളായി.

ദമാം നാട്ടരങ്ങ് കലാകാരൻമാരുടെ ചെണ്ടവാദ്യ അകമ്പടിയോടെ മാവേലിക്ക് ചടങ്ങിലേക്ക് വരവേൽപ്പ് നൽകി.നിതിൻ കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടികളിൽ കൃതിമുഖ ഡാൻസ് സ്കൂൾ, ക്ഷേത്ര ഡാൻസ് സ്പേസ് തുടങ്ങിയവയുടെ കലാകാരികൾ അവതരിപ്പിച്ച തിരുവാതിരകളി, നൃത്യനൃത്തങ്ങൾ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം രാഹുൽ ഹരി, ആൽബിൻ, എന്നിവരുടെയും മറ്റ് ഗായകരായ ബിനു ഒളവണ്ണ , സിദ്ധിഖ് കായംകുളം, ബിനിൽ കുമാർ, നൗഷാദ്, ഷാൻ്റോ, പ്രിൻസ് തുടങ്ങിയവരുടെയും ഗാനസന്ധ്യയും പരിപാടിക്ക് മാറ്റേകി. റോണി രൂപകൽപന ചെയ്ത് ഒരുക്കിയ പൂക്കളം നിരവധിപേരുടെ പ്രശംസ പിടിച്ചുപറ്റി.

പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡബ്ല്യു.എം.എഫ് കുടുംബാംഗങ്ങളായ നാജിയ നജീം, വൈഗ രമേഷ് എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.ഡബ്ല്യു.എം.എഫ് ദമാം കൗൺസിൽ ദമാം ലുലുമാളുമായി സഹകരിച്ച് കൊണ്ട് ഡിസംബർ 19 ന് നടത്തുന്ന മെഗാ ഇവൻ്റിൻ്റെ ആദ്യ പോസ്റ്റർ പ്രകാശനം ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.

നജീം ബഷീർ, ജയരാജ്, ഷാഫി, പ്രിൻസ്, നിസാർ കരളിൽ ഷാനവാസ്, റഫീഖ് യുസഫ്, സക്കീർ കശ്മീർ, സുരേഷ് റാവുത്തർ, അനസ് ബശീർ, അൻസാരി, മജ്റൂഫ്, ഹിജാസ് നിസാം, നവാസ് താഹ, നൗഷാദ് താഹ, മുജീബ് തുടങ്ങിയവർ ഓണ സദ്യ ഒരുക്കാൻ നേതൃത്വം നൽകി. ഡബ്ല്യു.എം.എഫ് ദമാം കൗൺസിൽ സെക്രട്ടറി ജയരാജ് കൊയിലാണ്ടി നന്ദി പറഞ്ഞു.

Story Highlights : World Malayalee Federation Dammam Council celebrates Onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here