ലോകയ്ക്ക് മുൻപുള്ള പെൺ-ചിത്രങ്ങളുടെ ക്രെഡിറ്റ് എടുക്കാൻ ആരും വരാത്തത് ഭാഗ്യം ; വിജയ് ബാബു
‘താൻ അടങ്ങുന്ന സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷം സമൂഹത്തിൽ എല്ലാവരും ചേർന്ന് ഒരു ഇടമുണ്ടാക്കിയതിനാലാണ് സ്ത്രീകേന്ദ്രീകൃതമായെത്തിയ ലോക പോലുള്ള ചിത്രങ്ങൾക്ക് നിലനിൽക്കാനായത്’ എന്ന റിമ കല്ലിങ്കലിന്റെ പ്രസ്താവനയെ പരിഹസിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ അടുത്തിടെവരെ മലയാളത്തിൽ ഇറങ്ങിയ ചില സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളുടെ ലിസ്റ്റ് നിരത്തി, ഇവയോടെയൊന്നും ക്രെഡിറ്റ് അടിച്ചെടുക്കാൻ ആരും വരാത്തത്തിൽ ദൈവത്തിന് നന്ദിയെന്ന് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എന്റെ സൂര്യപുത്രിക്ക്, ആകാശ ദൂത്, ഇൻഡിപെൻഡൻസ്, എൽസമ്മ എന്ന ആൺകുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ ‘അമ്മ, കളിമണ്ണ്, ഹൗ ഓൾഡ് ആർ യു എന്നീ ചിത്രങ്ങൾക്കൊപ്പം റിമ കല്ലിങ്കൽ തന്നെ നായികയായ 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രം കൂടി എടുത്ത് പറഞ്ഞാണ് വിജയ് ബാബു ലിസ്റ്റ് അവസാനിപ്പിക്കുന്നത്.

“മലയാളം സിനിമ എന്നും മികച്ച സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. കാലം മാറിയപ്പോൾ ഒടിടി പോലുള്ള പുതിയ വാതിലുകൾ തുടക്കപ്പെടുകയും കൂടുത പ്രേക്ഷകരെ ഇൻഡസ്ട്രിക്ക് ലഭിക്കുകയും, നമ്മൾ അന്താരാഷ്ട്ര നിലവാരത്തിൽ സിനിമ നിർമ്മിക്കാൻ തുടങ്ങുകയും ചെയ്തു. അത്ര സിമ്പിൾ ആണ് ലോകയുടെ വിജയത്തിന് പിന്നിലുള്ള കാരണങ്ങൾ” വിജയ് ബാബു പറഞ്ഞു.
മാത്രമല്ല അംങ്ങനെയൊരു ഇടം സ്വയം കണ്ടെത്തി ഉപയോഗപ്പെടുത്തിയതിന് ഫുൾ ക്രെഡിറ്റ് വേഫെറർ പ്രൊഡക്ഷൻസിനും ലോകയുടെ ടീമിനും മാത്രമാണ് ക്രെഡിറ്റുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കേരളത്തിലെയും, വേൾഡ് വൈഡ് ആയുമുള്ള ഏറ്റവും വലിയ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന നേട്ടം ലോക : ചാപ്റ്റർ 1 ചന്ദ്ര നേടിയിട്ടുണ്ട്.
Story Highlights :By god’s grace, no one came to take credit for the female films that came before Lokah ; Vijay Babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




