Advertisement

കെഎസ്ആര്‍ടിയില്‍ വീണ്ടും അച്ചടക്ക നടപടി; സ്വിഫ്റ്റ് ബസ് വൃത്തിയായി സൂക്ഷിക്കാത്തതിന് ജീവനക്കാരന് അഞ്ച് ദിവസത്തെ തിരുത്തല്‍ പരിശീലനം

October 7, 2025
Google News 1 minute Read
ksrtc

വീണ്ടും അച്ചടക്ക നടപടിയുമായി കെഎസ്ആര്‍ടിസി, സ്വിഫ്റ്റ് ബസ് വൃത്തിയായി സൂക്ഷിക്കാത്തതിന് ആലുവ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ കെ റ്റി ബൈജുവിനെതിരെയാണ് നടപടി. കെ ടി ബൈജുവിനെ അഞ്ച് ദിവസത്തെ തിരുത്തല്‍ പരിശീലനത്തിന് അയക്കും.

ആലുവ ഡിപ്പോയിലെ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ് കഴിഞ്ഞ മാസം 29നാണ് സര്‍വീസിനിടയില്‍ പരിശോധിച്ചത്. ബസിന്റെ വിന്‍ഡോ ഗ്ലാസുകള്‍ക്ക് അകവശം, സീറ്റുകള്‍, ബസിന്റെ ഇന്‍സൈഡ് ടോപ്പ് എന്നീ ഭാഗങ്ങള്‍ അഴുക്ക് പിടിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ ബസ് ഇതിനു മുന്‍പും ഇത്തരത്തില്‍ വൃത്തിഹീനമായി കണ്ടെത്തിയതിന് ആലുവ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ക്ക് താക്കീത് നല്‍കുകയും ബസ് വൃത്തിയാക്കണമെന്ന് നിര്‍ദേശമ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നാണ് മെമ്മോറാണ്ടത്തില്‍ പറയുന്നത്.

ബസ് വാഷിംങ് സംബന്ധിച്ച ചീഫ് ഓഫീസ് നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലും, മേല്‍ ഉദ്ദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ യഥാസമയം നടപ്പിലാക്കുന്നതിലും മനപൂര്‍വ്വമായ വീഴ്ച വരുത്തിയ കെ.റ്റി. ബൈജു അഞ്ച് ദിവസത്തെ തിരുത്തല്‍ പരിശീലനത്തിനായി തിരുവനന്തപുരം, സ്റ്റാഫ് ട്രെയിനിംഗ് സെന്ററിലേക്ക് അടിയന്തരമായി നിയോഗിക്കണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

Story Highlights : Disciplinary action again at KSRTC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here