തമിഴ്‌നാട്ടില്‍ ഇനി ‘രോഗികള്‍’ഇല്ല; ആശുപത്രിയില്‍ എത്തുന്നവര്‍ ‘മെഡിക്കല്‍ ഗുണഭോക്താക്കള്‍’
തമിഴ്‌നാട്ടില്‍ ഇനി ‘ രോഗികള്‍’ഇല്ല. ആശുപത്രിയില്‍ എത്തുന്നവരെ ‘ മെഡിക്കല്‍ ഗുണഭോക്താക്കള്‍’ എന്നാണ് വിളിക്കുക. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. വൈദ്യശാസ്ത്രം എന്നത് മാനുഷികമായ സേവനമായതിനാലാണ് ഇത്തരത്തിലൊരു മാറ്റം കൊണ്ടുവരുന്നതെന്നാണ് പറയുന്നത്. സംസ്ഥാനത്ത് ഉടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഈ ഉത്തരവ് നടപ്പാക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യ പൊതുജന ക്ഷേമ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് മുതല്‍ ഈ ഉത്തരവ് നടപ്പിലായിത്തുടങ്ങി.
Story Highlights : No patient only medical beneficiary in Tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




