പി.കെ മാമുക്കോയയുടെ നിര്യാണത്തിൽ ദമ്മാം ഒഐസിസി അനുശോചിച്ചു
ദീർഘകാലം കോഴിക്കോട് കോർപറേഷൻ കൗൺസിലറുമായും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായും പ്രവർത്തിച്ച പി. കെ. മാമുക്കോയയുടെ നിര്യാണത്തിൽ ദമ്മാം ഒഐസിസി അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായും പ്രവർത്തകരുമായും അദ്ദേഹത്തിന് വലിയ ആത്മബന്ധം ഉണ്ടായിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തെ ആത്മാർത്ഥമായി ഹൃദയത്തിലേറ്റിയ കോൺഗ്രസുകാരനായിരുന്നു മാമുക്കോയ. തന്റെ പ്രവർത്തനമേഖലയിൽ മുഴുവൻ സമയവും സമർപ്പിച്ച നേതാവായിരുന്നു അദ്ദേഹം.
ഒഐസിസി ഈസ്റ്റേൺ പ്രോവിൻസ് വൈസ് പ്രസിഡന്റായ മകൾ ഷിജില ഹമീദിനേയും, മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയായ മരുമകൻ ഹമീദ് മക്കാശ്ശരിയേയും സന്ദർശിക്കാനായി സൗദിയിൽ വന്ന സമയത്ത് അദ്ദേഹം അന്നത്തെ മുഴുവൻ സംഘടനാ പരിപാടികളിലും പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം ദമ്മാമിൽ നേടിയെടുത്ത സൗഹൃദബന്ധങ്ങൾ മരണപ്പെടുന്നതിന് മുൻപ് വരെ കാത്തുസൂക്ഷിച്ചിരുന്നതായി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി പ്രസിഡൻറ് ഇ. കെ. സലിം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ അനുസ്മരിച്ചു.
Story Highlights : OICC Dammam Condoles the Demise of P.K. Mamukoya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




