ഓണ നിലാവ് വെള്ളിയാഴ്ച ദമ്മാമില്‍
പാലക്കാട് ജില്ലയില്‍ പട്ടാമ്പി അസംബ്ലി മണ്ഡലത്തില്‍ വരുന്ന പട്ടാമ്പി മുനിസിപ്പാലിറ്റിയും മറ്റ് പഞ്ചായത്തുകളും ഉള്‍പ്പെടുന്ന സൗദികിഴക്കന്‍ പ്രാവിശ്യാ പ്രവാസികള്‍ 2020ല്‍ രൂപീകരിച്ച പട്ടാമ്പി കൂട്ടായ്മ അതിന്റെ അഞ്ചാമത് വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിനകം അനേകം സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുള്ള കൂട്ടായ്മ നാടുമായുള്ള അഭേദ്യ ബന്ധം നിലനിര്‍ത്തി പട്ടാമ്പി മുനിസിപ്പാലിറ്റിയിലും മറ്റ് ആറ് പഞ്ചായത്തുകളിലും സര്‍ക്കാര്‍ആശുപതി, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവിടങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ (വീല്‍ ചെയര്‍, വാക്കര്‍) നല്‍കി കഴിഞ്ഞു. പട്ടാമ്പി അസംബ്ലി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രസ്തുത ഉപകരണങ്ങള്‍ വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോവുന്നത്. അബ്ദുല്‍ റഹീം മോചന ഫണ്ട് സമാഹാരണത്തില്‍ ഭേദപെട്ട സംഭാവന നല്‍കി ദമ്മാമിലെ മറ്റ് സാംസ്‌കാരിക കൂട്ടായ്മക്ക് ഒപ്പം നിലയുറപ്പിക്കാന്‍ കൂട്ടായ്മക്ക് കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. (ona nilav dammam)
കഴിഞ്ഞ കാലങ്ങളില്‍ കൂട്ടായ്മ അംഗങ്ങള്‍ക്ക് ഇടയില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയെങ്കില്‍ മാറിയ സൗദി സാഹചര്യങ്ങളുടെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയും കൂട്ടായ്മയെ ദമ്മാം പൊതു സമൂഹത്തിന് മുന്നില്‍ കൂടുതല്‍ പരിചയപെടുത്തുകയെന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് ഓണനിലവ് 2025 എന്ന പേരില്‍ അഞ്ചാമത് വാര്‍ഷിക ആഘോഷം ഒക്ടോബര്‍ 10ന് ദമ്മാം ലുലു മാളില്‍ നടത്തുന്നത്.
കൂട്ടായ്മയുടെ വനിതാ വേദി വൈകിയിട്ട് നാല് മണിക്ക് സംഘടിപ്പിക്കുന്ന പായസ മത്സരത്തോടെ ആഘോഷ പരിപാടി ആരംഭിക്കും, വിജയികള്‍ക്ക് ആകര്‍ഷികമായ സമ്മാനങ്ങള്‍ കൂട്ടായ്മ നല്‍കുന്നതാണ്.സോഷ്യല്‍ മീഡിയയില്‍ അയ്യപ്പ ഭക്തി ഗാനങ്ങളിലൂടെ വൈറലായ പാട്ട് ഫാമിലിയും (ശ്രീ നിഷാദ്ദും കുടുംബവും) നായന്റ്‌റീസ് കിഡ്‌സ് ആവേശമായ താജുദ്ധീന്‍ വടകരയും ഒരുക്കുന്ന സംഗീത വിരുന്ന് അഞ്ചുമണിക്ക് ആരംഭിക്കും. പരിപാടിയുടെ മാറ്റുരക്കാന്‍ ദമ്മാമിലെ കലാകാരന്‍മാര്‍ ഒരുക്കുന്ന സംഗീത, നൃത്ത പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ കൂട്ടായ്മ ചെയര്‍മാന്‍ മൊയ്ദീന്‍ പട്ടാമ്പി, അഡൈ്വസറി ബോര്‍ഡ് അംഗം സക്കീര്‍ പറമ്പില്‍, മറ്റ് ഭാരവാഹികളായ അന്‍വര്‍ പതിയില്‍, റസാക്ക് കെ പി, ഷാഹിദ് വിളയൂര്‍, മാസില്‍ പട്ടാമ്പി എന്നിവര്‍ പങ്കെടുത്തു.
Story Highlights : ona nilav dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




