കോൺഗ്രസ് നേതാക്കളെ കണ്ട് രാഹുൽ മാങ്കുട്ടത്തിൽ; ജയിലിൽ കഴിയുന്ന സന്ദീപ് വാര്യരെയും പ്രവർത്തകരെയും സന്ദർശിച്ചു
ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ കണ്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കുട്ടത്തിൽ. കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന സന്ദീപ് വാര്യരെയും പ്രവർത്തകരെയും കാണാനാണ് രാഹുൽ എത്തിയത്. ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അടക്കം രാഹുലിനെ സ്വീകരിച്ചു.
പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയ സംഭവത്തില്‍ ഇന്നലെയാണ് സന്ദീപ് വാര്യര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍ എന്നിവരുള്‍പ്പെടെ 17പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ട ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്നത് ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിന് മുമ്പിലെത്തി.
ഓഫീസിന് മുമ്പില്‍ തേങ്ങയുടച്ച് പ്രതിഷേധിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, തേങ്ങ ഓഫീസിനുനേരെ വലിച്ചെറിയുകയായിരുന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.ലാത്തികൊണ്ട് പോലീസ് തന്നെ കുത്തുകയും അടിക്കുകയും ചെയ്തതായി സന്ദീപ് വാര്യര്‍ ആരോപിച്ചു.
Story Highlights : rahul mamkoottathil visited sandeep varier in jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




