ഫേസ്ബുക്കിൽ കമന്റ് ഇട്ടതിൽ വിരോധം, ബ്ലോക്ക് നേതാക്കൾ മർദിച്ചു; മുൻ DYFI നേതാവ് വെന്റിലേറ്ററിൽ
ഒറ്റപ്പാലം വാണിയംകുളത്ത് മുൻ നേതാവിനെ ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ചെന്ന് പരാതി. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിനേഷ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലക്കും കണ്ണിനും ഗുരുതര പരുക്കുകൾ ഉണ്ട്. കയ്യിൽ പിടിവലി നടന്നതിന്റെ പാടുകൾ കണ്ടെത്തി.
ഇന്നലെ രാത്രി വാണിയംകുളത്തായിരുന്നു സംഭവം നടന്നത്. ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗമായിരുന്നു വിനേഷ്. വിനേഷിനെ മർദ്ദിച്ചത് 6 അംഗ സംഘമാണ്. ഒളിവിലുള്ള ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി.രാകേഷ് ഉൾപ്പെടെയുള്ളവർക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നു ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രണ്ടുപേർ പിടിയിലായതായാണ് വിവരം. ഷൊർണൂർ നിന്നും ട്രെയിൻ മാർഗ്ഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിയിലായി എന്നാണ് വിവരം.
Story Highlights : dyfi leaders attacked their old leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




