Advertisement

ആത്മഹത്യാക്കുറിപ്പില്‍ കോൺഗ്രസ് നേതാവിന്‍റെ പേര്, വായ്പ നൽകാമെന്ന പേരിൽ കബളിപ്പിച്ചു; നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെത് ആത്മഹത്യയെന്ന് പൊലീസ്

October 9, 2025
Google News 1 minute Read

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന്റെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് പൊലീസ് പറയുന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു. വായ്പ നൽകാമെന്ന പേരിൽ കബളിപ്പിച്ചുവെന്നു ആത്മഹത്യ കുറിപ്പിൽ പരാമർശം

ഇന്നലെയാണ് നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസിൽ നിന്ന് തീ പടർന്നായിരുന്നു മരണം. മുട്ടക്കാട് സ്വദേശി സലീല കുമാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു സുനിത.

വീട്ടിൽ മക്കളും സുനിതയും മാത്രമാണ് താമസം. മകൾ രാവിലെ ടെക്നോപാർക്കിൽ ജോലിക്ക് പോയി. സംഭവസമയം മകൻ അഖിൽ വീട്ടിൽ ഉണ്ടായിരുന്നു. സുനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ മകനും സമീപവാസികളും ചേർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Story Highlights : housewife death in neyyattinkara was suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here