Advertisement

പ്രതിരോധം ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് താരം ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചു

October 9, 2025
Google News 3 minutes Read
Spanish player Juan Rodriguez Martinez

2025-26 സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചതായി ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി.ഡി. ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് 30-കാരനായ ഈ പ്രതിരോധതാരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

പ്രതിരോധത്തിലെ തന്റെ ആധിപത്യം, പന്തിലുള്ള മികച്ച നിയന്ത്രണം എന്നിവയാൽ ശ്രദ്ധേയനാണ് ജുവാൻ. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയ്ക്ക് ഒരു മുതൽക്കൂട്ടാകും. സ്പെയിനിലെ സെഡെയ്റ സ്വദേശിയായ ജുവാൻ തന്റെ നേതൃപാടവം, ടാക്റ്റിക്കൽ അച്ചടക്കം, സമ്മർദ്ദഘട്ടങ്ങളിൽ പോലും ശാന്തമായ പന്തടക്കം എന്നിവയാൽ ഏറെ പ്രശംസ നേടിയ താരമാണ്.

റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന ജുവാൻ പിന്നീട് സ്പോർട്ടിങ് ഗിജോൺ, ജിംനാസ്റ്റിക് ഡി ടരാഗോണ, സാൻ ഫെർണാണ്ടോ സി.ഡി., എസ്.ഡി. അമോറെബിയേറ്റ, അൽജെസിറാസ് സി.എഫ്, ഏറ്റവും ഒടുവിൽ സി.ഡി. ലുഗോ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചു. തന്റെ പ്രൊഫഷണൽ കരിയറിൽ 200-ൽ അധികം മത്സരങ്ങൾ കളിച്ച ഇദ്ദേഹം, സ്പെയിനിലെ ലീഗുകളിലുടനീളം സ്ഥിരതയുള്ളതും വിശ്വസനീയവുമായ പ്രതിരോധതാരമായി ആണ് അറിയപ്പെടുന്നത്.

കഴിഞ്ഞ സീസണിൽ സി.ഡി. ലുഗോയ്ക്ക് വേണ്ടി 36 മത്സരങ്ങളിൽ കളിച്ച ജുവാൻ, പ്രതിരോധത്തിലെ നേതൃത്വ മികവ്, ആകാശപ്പോരുകളിലെ ആധിപത്യം, സെറ്റ്-പീസുകളിൽ നിന്ന് ഗോൾ നേടാനും എന്നിവ കൊണ്ട് ലീഗിലെ മികച്ച പ്രതിരോധക്കാരിൽ ഒരാളായി അംഗീകരിക്കപ്പെട്ടു.

Read Also: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രീ-സീസൺ ക്യാമ്പ് ഗോവയിൽ ആരംഭിച്ചു

ജുവാന്റെ പ്രതികരണം

“കേരള ബ്ലാസ്റ്റേഴ്സുമായി ഈ പുതിയ അദ്ധ്യായം തുടങ്ങുന്നതിൽ ഞാൻ ആവേശത്തിലാണ്. കേരളത്തിലെ ഫുട്ബോൾ സംസ്കാരത്തെക്കുറിച്ച് ഞാൻ ഒരുപാട് കേട്ടു, ടീമിന് വേണ്ടി എൻ്റെ എല്ലാം നൽകാനും ഈ സീസണിൽ ടീമിന്റെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കാനും ഞാൻ പരിശ്രമിക്കും.”

ക്ലബ്ബ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്

ജുവാനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഒരു ഡിഫറൻഡറിന് വേണ്ട മനോഭാവവും കഴിവും ഒപ്പം സ്പെയിനിലെ ലീഗുകളിലെ വിപുലമായ അനുഭവസമ്പത്തുമുള്ള കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃപാടവവും ശാന്തതയും ഞങ്ങളുടെ പ്രതിരോധനിരക്ക് ഒരു വിലപ്പെട്ട കൂട്ടിച്ചേർക്കലായിരിക്കും.”

കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി കൂട്ടിച്ചേർത്തു

ജുവാൻ റോഡ്രിഗസിനെ ഞങ്ങളോടൊപ്പം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. പരിശീലക സംഘത്തിനും സ്റ്റാഫിനും ടീമിലെത്തിക്കാൻ താൽപ്പര്യമുണ്ടായിരുന്ന ഒരു താരമാണ് അദ്ദേഹം. ശക്തമായ പ്രതിരോധമാണ് ഏതൊരു മികച്ച ടീമിന്റെയും അടിത്തറ, ജുവാന്റെ അനുഭവപരിചയവും നേതൃത്വപാടവവും ആദ്യ ദിനം മുതൽ ഞങ്ങളുടെ പ്രതിരോധനിരയെ ശക്തിപ്പെടുത്താനും ഈ സീസണിൽ നിർണായക സ്വാധീനം ചെലുത്താനും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ശക്തമാക്കുന്നതിനിടെ, മെഡിക്കൽ പരിശോധനകൾക്ക് വിധേയനായ ശേഷം ജുവാൻ ഗോവയിൽ പുതിയ സഹതാരങ്ങളോടൊപ്പം പ്രീ-സീസൺ ക്യാമ്പിൽ ചേരും.

Story Highlights : Kerala Blasters strengthen their defense; bring in Spanish player Juan Rodriguez Martinez to the team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here