Advertisement

കൊച്ചിയിൽ 80 ലക്ഷം രൂപ തട്ടിയെടുത്ത കവർച്ച; ആസൂത്രണം ചെയ്തത് കള്ളപ്പണം വെളുപ്പിക്കുന്ന സംഘം

October 9, 2025
Google News 2 minutes Read

എറണാകുളം കുണ്ടന്നൂരിൽ 80 ലക്ഷം രൂപ തട്ടിയെടുത്ത കവർച്ച ആസൂത്രണം ചെയ്തത് കള്ളപ്പണം വെളുപ്പിക്കുന്ന സംഘം. എറണാകുളം സ്വദേശികളയ ജോജി, വിഷ്ണു എന്നിവരാണ് ഇതിന് പിന്നിലെന്ന് പൊലീസ്. വ്യാജ ബിസിനസ് ഇടപാട് വഴി ഇരട്ടിലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം പരാതിക്കാരനെ സമീപിച്ചത്. പരാതിക്കാരൻ ബാങ്കിൽ നിന്ന് പിൻവലിച്ചത് ഒരുകോടി രൂപ. പിന്നിൽ എറണാകുളം, കൊല്ലം സ്വദേശികൾ. പ്രതികൾ സഞ്ചരിച്ച കാറിനെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചു.

രാതിക്കാരനെ കവർച്ചാ സംഘം സമീപിച്ചത് കള്ളപ്പണം വെളുപ്പിക്കാൻ എന്ന വ്യാജേനയാണ്. വ്യാജ ബിസിനസ് ഇടപാട് വഴി ഇരട്ടിലാഭം ലഭിക്കുമെന്നും 15 മുതൽ 25 % വരെ ലാഭം ലഭിക്കുമെന്നുമായിരുന്നു സംഘം പരാതിക്കാരന് വാഗ്ദാനം ചെയ്തത്. എൺപത് ലക്ഷത്തിന്റെ ഡീൽ ഉറപ്പിച്ച് രണ്ടുപേർ പണം വാങ്ങാനായി രണ്ടംഗ സംഘം സുബിന്റെ കടയിൽ എത്തി. പണം എണ്ണി തിട്ടപ്പെടുത്തി ശേഷം മുഖംമൂടി സംഘത്തെ വിളിച്ചുവരുത്തി സുബിനെ ആക്രമിച്ച് 80 ലക്ഷവുമായി രക്ഷപ്പെടുകയായിരുന്നു.

Read Also: ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പിടിയിലായ സജി കമ്മീഷൻ ഏജന്റായാണ് പ്രവർത്തിക്കുന്നത്. കള്ളപ്പണ സംഘത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി നൽകുന്നത് സജിയാണ്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കടയുടമയും കവർച്ചാ സംഘവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കവർച്ച സംഘം പോയ വഴികളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. തോപ്പുംപടി സ്വദേശിയുടെ ഉടമസ്ഥയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. സ്ഥാപന ഉടമയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

Story Highlights : Kochi Kundannoor Robbery case Planned by money laundering gang

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here