Advertisement

മുഖ്യമന്ത്രി ഡൽഹിയിൽ; ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച, നാളെ പ്രധാനമന്ത്രിയെ കാണും

October 9, 2025
Google News 2 minutes Read

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, ആഭ്യന്തരമന്ത്രി അമിത് ഷാ യുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 11 നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ യുമായുള്ള കൂടിക്കാഴ്ച. നാളെ രാവിലെ പത്ത് മണിക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ്‌ റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

മുണ്ടക്കൈ-ചൂരൽമല പ്രത്യേക സാമ്പത്തിക പാക്കേജ്, ദേശീയ പാത വികസനം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി എന്നിവരുമായും കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്.

പ്രധാനമായും വയനാട് ദുരന്തനിവാരണത്തിനായുള്ള ധനസഹായമാണ് കൂടിക്കാഴ്ചയിലെ അജണ്ട. അതിൽ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം നേരത്തെ തന്നെ കേരളം മുന്നോട്ട് വെച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എം പിമാർ നേരിട്ടായിരുന്നു ആഭ്യന്തരമന്ത്രിയെ നിവേദനം നൽകിയിരുന്നത്. എന്നാൽ കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപയായിരുന്നു.

കേരളം ആവശ്യപ്പെട്ടതിന്റെ എട്ടിൽ ഒന്നു തുക പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും കേരളത്തോടുള്ള അനീതിയും അവഗണനയും അവസാനിപ്പിച്ച് മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് അർഹമായ സഹായം അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കണമെന്നുമാണ് നിലവിലെ ആവശ്യം. ദുരന്തം നടന്ന് 14 മാസത്തിനു ശേഷമാണ് കേന്ദ്രം തുക അനുവദിച്ചത്.

Story Highlights : Pinarayi Vijayan meeting with PM Modi, Amit Shah in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here