സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍
സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
തലസ്ഥാന നഗരിയില്‍ 12 വേദികളിലായാണ് കായിക മേള നടക്കുക. 39 ഇനങ്ങളില്‍ 9232 മത്സരങ്ങള്‍ നടക്കും. 25325 കായിക താരങ്ങള്‍ പങ്കെടുക്കും. 2000 ഭിന്നശേഷി കായിക താരങ്ങളും മേളയുടെ ഭാഗമാകും. സഞ്ജുവിന്റെ പ്രതികരണമുള്‍പ്പെടുന്ന വീഡിയോ വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചിട്ടുണ്ട്.
ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായിക മേള ഇത്തവണ തിരുവനന്തപുരത്ത്. ഒക്ടോബര്‍ 21 മുതല്‍ 28 വരെ നടക്കുന്ന കായികമേളയുടെ ഭാഗമാകാന്‍ ഞാനുമുണ്ട്. മേളയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതില്‍ ഏറെ സന്തോഷമുണ്ട്. കേരള സ്‌കൂള്‍ കായിക മേള 2025 വന്‍ വിജയമാകാന്‍ നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം -വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പങ്കുവച്ച വീഡിയോയില്‍ സഞ്ജു പറയുന്നു.
Story Highlights : State School Sports Meet from October 21s
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




