Advertisement

തിരൂര്‍ ഉപജില്ല സ്‌കൂള്‍ വുഷു മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്; മെഡിക്കല്‍ ടീം ഇല്ലാതിരുന്നതില്‍ സംഘാടകര്‍ക്കെതിരെ ആരോപണം

October 9, 2025
Google News 2 minutes Read
student injured in wushu competition in malappuram

മലപ്പുറത്ത് വുഷു മത്സരത്തിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്.തിരൂര്‍ ഉപജില്ല സ്‌കൂള്‍ വുഷു,ജോഡോ മത്സരങ്ങള്‍ക്കിടെയാണ് സംഭവം.
ചെറിയപറപ്പൂര്‍ ഇഖ്‌റഅ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ആദിലിനാണ് പരുക്കേറ്റത്. (student injured in wushu competition in malappuram)

കുട്ടിയുടെ കൈക്ക് രണ്ട് പൊട്ടലുകള്‍ ഉണ്ട്.അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നാണ് ഡോക്ടേഴ്‌സ് നിര്‍ദേശം.പരുക്കേല്‍ക്കാന്‍ സാധ്യതയുള്ള മത്സരമായിട്ടുകൂടി മെഡിക്കല്‍ ടീം ഇലാതിരുന്നത് സംഘാടകരുടെ വീഴ്ചയാണ് എന്ന് അധ്യാപകര്‍ ആരോപിക്കുന്നു.

Read Also: ഹാൽ സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം കട്ട്‌ ചെയ്യണം, ധ്വജപ്രണാമം എന്ന വാക്കും ഒഴിവാക്കണം; വീണ്ടും സെൻസർ ബോർഡ് ഇടപെടൽ

വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ ഉടനെ ഫസ്റ്റ് എയ്ഡ് നല്‍കാനായി മത്സരം നിയന്ത്രിക്കുന്നയാള്‍ മെഡിക്കല്‍ സംഘത്തെ വിളിക്കുന്നുണ്ടെങ്കിലും ആരും ഉണ്ടായിരുന്നില്ല.വുഷു മത്സരത്തിന് ഉപയോഗിക്കേണ്ട മാറ്റ് അല്ല ഉപയോഗിച്ചത് എന്നും ആരോപണമുണ്ട്. വീഴ്ച സംഘാടകരും സമ്മതിക്കുന്നുണ്ട്.

Story Highlights : student injured in wushu competition in malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here