‘തിരഞ്ഞെടുക്കുമ്പോൾ കിറ്റുമായി വന്നാൽ അവൻ്റെയൊക്കെ മുഖത്തേക്ക് എറിയണം’: കലുങ്ക് സംവാദത്തിൽ സുരേഷ് ഗോപി
പാലക്കാട് കലുങ്ക് സംവാദപരിപാടിക്കിടയിൽ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുക്കുമ്പോൾ കിറ്റുമായി വന്നാൽ അവൻ്റെയൊക്കെ മുഖത്തേക്ക് എറിയണം. ഹിന്ദുക്കൾക്ക് വേദപഠനത്തിനുള്ള അവസരം ഉണ്ടാക്കാനാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് പരാമർശം. ഹിന്ദുക്കൾക്കുള്ള വേദപഠനം നടത്താൻ എംഎൽഎയോട് ചോദിക്കാനായിരുന്നു മറുപടി.
ദേവസ്വം ബോർഡ് സർക്കാരിന്റെ കൈയിൽ ആണ്. സർക്കാരാണ് വേദപഠനം നടത്തേണ്ടത്. ബിജെപി അധികാരത്തിൽ വന്നാൽ മാത്രം തന്നോട് വന്ന് പറഞ്ഞാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് പ്രജാ രാജ്യം. പ്രജകളാണ് രാജകന്മാരെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടാതെ വ്യക്തിപരമായ നിവേദനങ്ങൾ നേരിട്ട് നൽകരുതെന്ന് സുരേഷ് ഗോപി നിർദ്ദേശം നൽകി. മാധ്യമങ്ങളിൽ വാർത്ത വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പറളിയിലെ പരിപാടിക്ക് എത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം സംഘാടകർക്ക് നിർദേശം നൽകി.
Story Highlights : Suresh gopi against govt onamkit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




