റോഡിന്റെ ഒരു വശത്ത് ഗതാഗതം നിയന്ത്രിച്ചത് ചോദ്യം ചെയ്തു; കൊച്ചിയില്‍ യുവാവിനെ 6 ട്രാഫിക് വാര്‍ഡന്‍മാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു
കൊച്ചി വാഴക്കാലയില്‍ ട്രാഫിക് വാര്‍ഡന്‍മാര്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. റോഡിന്റെ ഒരു വശത്തെ വാഹന ഗതാഗതം നിയന്ത്രിച്ചത് ചോദ്യം ചെയ്തതിനാണ് വാര്‍ഡന്‍മാര്‍ തന്നെ മര്‍ദിച്ചതെന്ന് യുവാവ് പറയുന്നു. വാഴക്കാല സ്വദേശിയായ ജിനീഷ് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (young man beaten up by traffic wardens in kochi)
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവ നടന്നത്. ജിനീഷ് വാഴക്കാലയില്‍ നിന്ന് പാലാരിവട്ടത്തേക്ക് സഞ്ചരിക്കുന്നതിനിടയില്‍ റോഡിന്റെ ഒരു വശത്തുകൂടിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി കണ്ടു. ഇത് ട്രാഫിക് വാര്‍ഡന്‍മാരോട് ചോദിച്ചതിനെ തുടര്‍ന്ന് അവിടെ തര്‍ക്കമുണ്ടാകുകയും യുവാവിനെ ആറോളം ട്രാഫിക് വാര്‍ഡന്‍മാര്‍ ചേര്‍ന്ന് വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നു.
Read Also: ‘അയ്യപ്പന്റെ സ്വർണ്ണം ചെമ്പാക്കിയ കൊള്ള സംഘം’; ബാനർ ഉയർത്തി പ്രതിപക്ഷം; സഭയിൽ അസാധാരണ രംഗങ്ങൾ
യുവാവിനെ സമീപത്തെ ഒരു വീടിന്റെ മുന്‍വശത്തേക്ക് വാര്‍ഡന്‍മാര്‍ കൂട്ടിക്കൊണ്ടുപോകുന്നതും അവിടെ വച്ച് മര്‍ദിക്കുന്നതും യുവാവ് നിലത്ത് വീണുപോകുന്നതും ട്വന്റിഫോറിന് ലഭിച്ച ദൃശ്യങ്ങളിലുണ്ട്. യുവാവിനെ നിലത്തിട്ട് ചവിട്ടുന്നത് ഉള്‍പ്പെടെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജിനീഷിനെ പ്രദേശവാസികളാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. യുവാവ് തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിനീഷിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.
Story Highlights : young man beaten up by traffic wardens in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




