ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ചു; നാളെ കോൺഗ്രസിന്റെ പ്രതിഷേധ ദിനം, ഇന്ന് രാത്രി സെക്രട്ടറിയേറ്റ് മാർച്ച്
പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ കോൺഗ്രസിന്റെ പ്രതിഷേധ ദിനം. ബ്ലോക്ക് തലത്തിൽ പ്രതിഷേധം നടത്താൻ കെപിസിസി ആഹ്വാനം. ഇന്ന് രാത്രി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.
ഇന്ന് രാത്രി 10 മണിക്ക് യൂത്ത് കോൺഗ്രസാണ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുക. കോഴിക്കോട് നഗരത്തിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മാനന്തവാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഈ ചോര കൊണ്ട് അയ്യപ്പന്റെ സ്വർണം കട്ടത് മറിച്ച് പിടിക്കാമെന്ന് സർക്കാരും പൊലീസും കരുതേണ്ടെന്ന് ഷാഫി പറമ്പിൽ എം പി പ്രതികരിച്ചു.
ലാത്തിച്ചാര്‍ജിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത്. കൂടാതെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും ഡിവൈഎസ്പി ഹരിപ്രസാദിനും പരുക്കേറ്റിട്ടുണ്ട്. ഡിവൈഎസ്പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐഎം – യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു.
Story Highlights : congress protest against shafi parambil attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




