ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ്, അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ്: സുരേഷ് ഗോപിയെ തള്ളി ദേവൻ
സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ദേവൻ. ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് എന്നത് തെറ്റായ വാദം. അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ്. ശബരിമല വിവാദം വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ശ്രമിക്കുമെന്ന് കരുതുന്നില്ല. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം. മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ഈ വിഷയത്തിൽ ജാഗ്രത കാണിക്കുന്നതെന്നും ദേവൻ പറഞ്ഞു.
ശബരിമലയിലേത് വിവാദമല്ല,പകൽക്കൊള്ളയാണ് നടന്നത്. കൊള്ള നടന്നത് ശബരിമലയിൽ മാത്രമല്ല മറ്റു ക്ഷേത്രങ്ങളിലും. കൊള്ള നടത്തുന്നവർ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചാൽ ശരിയാവില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണം. അവിശ്വാസികളാണ് മോഷണത്തിന് പിന്നിൽ. വിശ്വാസികൾക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്നും ദേവൻ വ്യക്തമാക്കി.
ദുൽഖർ സൽമാൻ അടക്കം താരങ്ങളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സ്വർണ്ണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്ന് കേന്ദ്രസഹമന്ത്രി കൂടിയായ സുരേഷ് ഗോപി പറഞ്ഞു.
Story Highlights : devan against suresh gopi on ed raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




