ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറിയ വാതില്‍പ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡ്; പരാമര്‍ശം ഹൈക്കോടതി ഉത്തരവില്‍
ശബരിമലയിലെ സ്വര്‍ണമോഷണത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറിയ വാതില്‍പ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡെന്നാണ് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി ആകെ നല്‍കിയത് 3 ഗ്രാം സ്വര്‍ണ്ണം മാത്രമെന്നും കണ്ടെത്തലുണ്ട്. (high court vigilance report in sabarimala gold theft)
ദ്വാരപാലക സ്വര്‍ണ്ണപ്പാളിയില്‍ മാത്രമല്ല, സന്നിധാനത്തെ ശ്രീകോവിലിന്റെ വാതില്‍ പാളിയിലും സ്വര്‍ണ്ണ തിരിമറി നടന്നിട്ടുണ്ട്. വിശദമായ അന്വേഷണം വേണമെന്നാണ് കോടതി നിര്‍ദേശം. 989 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം അതിന്റെ ബാക്കിപത്രവും കൈമാറ്റവും സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിയുടെ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സ് അവരുടെ ചിലവിലേക്കായി 109 ഗ്രാം സ്വര്‍ണം എടുത്തു. 394.91 ഗ്രാം സ്വര്‍ണം മാത്രമാണ് യഥാര്‍ത്ഥത്തില്‍ പൂശിയിരിക്കുന്നത്. ശേഷിക്കുന്ന 474.91 ഗ്രാം സ്വര്‍ണമാണ് കട്ടിയാക്കി കൈമാറിയിരിക്കുന്നത്. ഇത് കല്‍പേഷിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് എത്തിയെങ്കിലും ദേവസ്വം ബോര്‍ഡിന് കൈമാറിയിട്ടില്ലന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
Read Also: കുറഞ്ഞതൊക്കെ തിരുമ്പി വന്തിട്ടേന്‍; ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 90000ന് മുകളില്‍
തങ്ങളുടെ കൈവശം കിട്ടിയത് ഒരു തരി സ്വര്‍ണ്ണം ഇല്ലെന്ന ക്രിയേഷന്‍സിന്റെ വാദവും ഇതോടെ പൊളിഞ്ഞു. മഹസര്‍ മുതല്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്ത് അടിച്ചുമാറ്റി ഇതുവരെ നീളുന്ന ആസൂത്രിത മോഷണമാണ് നടന്നിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം ശബരിമല സ്വര്‍ണ്ണകൊള്ളയുടെ ചുരുളഴിക്കുമെന്നാണ് ദേവസ്വം ബെഞ്ചിന്റെ പ്രതീക്ഷ.
Story Highlights : high court vigilance report in sabarimala gold theft
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




