Advertisement

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം; ജൂറി കാണുന്നത് 128 സിനിമകള്‍

October 10, 2025
Google News 3 minutes Read
kerala State Film Awards to be announced in November first week

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം. ഈ മാസം ഇരുപതിനുള്ളില്‍ ആദ്യഘട്ട സ്‌ക്രീനിങ് പൂര്‍ത്തിയാക്കും. ഇത്തവണ 128 സിനിമകളാണ് ജൂറി കാണുന്നത്. ആദ്യഘട്ട സ്‌ക്രീനിംഗ് രണ്ടു വിഭാഗം ആയി തിരിഞ്ഞു പുരോഗമിക്കുകയാണ്. 38 സിനിമകളുടെ ചുരുക്കപ്പട്ടിക ഉടന്‍ തയ്യാറാക്കും. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിടയുള്ളതിനാലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത്. (kerala State Film Awards to be announced in November first week)

രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് അടങ്ങുന്ന ജൂറിയാണ് 128 സിനിമകള്‍ കാണുന്നത്. ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് ഉള്‍പ്പെടുന്ന അന്തിമ ജൂറിയാണ് ചുരുക്കപ്പട്ടികയിലുള്ള 38 സിനിമകളില്‍ നിന്ന് മികച്ച ചിത്രവും മികച്ച സംവിധായക/ സംവിധായികയേയും മറ്റ് കലാകാരന്മാരേയും തിരഞ്ഞെടുക്കുന്നത്. നവംബര്‍ രണ്ടാം വാരത്തോടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് അവാര്‍ഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത്.

Read Also: ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറിയ വാതില്‍പ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡ്; പരാമര്‍ശം ഹൈക്കോടതി ഉത്തരവില്‍

ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക ഗായത്ര അശോകന്‍, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം മുതലായവരും അന്തിമ ജഡ്ജിംഹ് പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചലച്ചിത്ര നിരൂപകന്‍ എം.സി. രാജ നാരായണന്‍, നിര്‍മ്മാതാവ് വി.സി. അഭിലാഷ്, കവിയും ഗാനരചയിതാവുമായ വിജയരാജമല്ലിക, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍., നിര്‍മ്മാതാവ് രാജേഷ് കെ, എഴുത്തുകാരനും ഗാനരചയിതാവുമായ ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക ജഡ്ജിംഗ് പാനലിലെ മറ്റ് അംഗങ്ങള്‍.

Story Highlights : kerala State Film Awards to be announced in November first week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here