സമാധാന നൊബേല്‍ സമ്മാനം ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയില്‍ ട്രംപ്
സമാധാന നൊബേല്‍ സമ്മാനം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആകാംക്ഷയോടെ ലോകം. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേല്‍ പ്രഖ്യാപനം മുന്‍വര്‍ഷങ്ങളിലേക്കാള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് ആണ് പ്രഖ്യാപനം നടക്കുക.
7 യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും തനിക്ക് നൊബേലിന് അർഹതയുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. താന്‍ ഈ ബഹുമതിക്ക് അര്‍ഹനാണെന്ന് വിശദീകരിക്കാന്‍ പല വേദികളും ട്രംപ് ഉപയോഗപ്പെടുത്തിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പാകിസ്താൻ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് എന്നിവര്‍ പുരസ്‌കാര സമിതിക്ക് ട്രംപിനെ നാമനിര്‍ദേശം ചെയ്തവരില്‍പ്പെടുന്നു. നൊബേല്‍ സമ്മാനത്തിന് ഇത്തവണ 244 പേരാണ് നാമനിര്‍ദേശങ്ങളാണുള്ളത്.
Story Highlights : Nobel Peace Prize to be announced today; Donald Trump hopeful
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




