Advertisement

‘ഒരു വടക്കൻ തേരോട്ടം’: ധ്യാൻ ശ്രീനിവാസന്റെ വേറിട്ട പ്രണയഭാവം ‘അനുരാഗിണി ആരാധികേ’ ഗാനം എത്തി

October 10, 2025
Google News 4 minutes Read
anuragini

ബിനുൻരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ‘അനുരാഗിണി ആരാധികേ’ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഗാനം പുറത്തുവിട്ടത്.

പ്രേക്ഷകർ ഇതുവരെ കാണാത്ത പ്രണയഭാവവുമായാണ് നടൻ ധ്യാൻ ശ്രീനിനിവാസൻ ഈ ഗാനത്തിൽ എത്തുന്നത്. പ്രണയത്തിന്റെ ആരാധകനായി ധ്യാനിന്റെ ഗംഭീര ചുവട് മാറ്റമാണ് ‘അനുരാഗിണി ആരാധികേ’യുടെ പ്രധാന ആകർഷണം. നായികയായ ദിൽന രാമകൃഷ്ണനും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ബിജു ധ്വനിതരംഗ് ആണ് മനോഹരമായ നൃത്തച്ചുവടുകൾ ഒരുക്കിയിരിക്കുന്നത്.

മലയാളികൾ നെഞ്ചിലേറ്റിയ ഗാനങ്ങൾക്ക് ജന്മം നൽകിയ ബേണി-ഇഗ്നേഷ്യസ് ടീമിലെ ബേണിയും അദ്ദേഹത്തിന്റെ മകൻ ടാൻസനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഒരു വടക്കൻ തേരോട്ടത്തിനുണ്ട്’. അച്ഛൻ-മകൻ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം ദർബാരി കാനഡ രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.

പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ഗാനം കൂടിയാണ് ‘അനുരാഗിണി ആരാധികേ’. വസുദേവിനൊപ്പം പ്രശസ്ത ഗായിക നിത്യ മാമ്മന്റെ പ്രണയം തുളുമ്പുന്ന ശബ്ദവും ചേരുമ്പോൾ ഗാനം കൂടുതൽ പ്രിയങ്കരമാവുകയാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രണയാതുരമായ വരികൾ ദൃശ്യഭംഗിയുള്ള ഈ ഗാനത്തിന് ആസ്വാദനത്തിന്റെ പുതിയ തലം നൽകുന്നു.

Read Also: “കാട്ടാളൻ” ചിത്രീകരണത്തിൽ ആനയുമായുള്ള ആക്ഷൻ രംഗങ്ങൾക്കിടയിൽ ആന്റണി വർഗീസിന് പരിക്ക്; സംഭവം തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയിൽ

‘ഇടനെഞ്ചിലെ മോഹം’ എന്ന ഗാനത്തിനുശേഷം സരിഗമ മ്യൂസിക് പുറത്തിറക്കുന്ന ഈ ഗാനവും പാട്ടാസ്വാദകർ ഏറ്റുപാടും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിൽ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളുടെ വലിയ നിര തന്നെയുണ്ട്. സനു അശോകനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

പവി കെ പവനാണ് ഛായാഗ്രഹണം, എഡിറ്റിംഗ് ജിതിൻ ഡി.കെയും നിർവഹിച്ചിരിക്കുന്നു. രമേശ് സി പിയുടെ നേതൃത്വത്തിൽ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ കളർ ഗ്രേഡിംഗ് പൂർത്തിയാക്കി. നാഷണൽ അവാർഡ് ജേതാവും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗവുമായ സിനോയ് ജോസഫിന്റെ നേതൃത്വത്തിൽ മുംബൈയിലെ കനാൻ സ്റ്റുഡിയോയിൽ സൗണ്ട് മിക്സിങ് പൂർത്തിയാക്കിയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. സൂര്യ എസ് സുഭാഷ്, ജോബിൻ വർഗീസ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്.

Story Highlights : ‘Oru Vadakkan Therottam’: Dhyan Sreenivasan’s unique love story ‘Anuragini Aaradhike’ song has arrived

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here