ശബരിമലയിലെ സ്വര്‍ണക്കൊള്ള; കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം; തിരിമറി നടന്നെന്ന് വ്യക്തമെന്ന് കോടതി
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. തിരിമറി നടന്നെന്ന് വ്യക്തമെന്ന് കോടതി പറഞ്ഞു. എക്‌സിക്യൂട്ടീവ് ഓഫിസര്‍ ചെമ്പുപാളി എന്നെഴുതിയതില്‍ ദൂരുഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്ക് വെക്കരുത് എന്ന് നിര്‍ദേശമുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ പുരോഗതി അറിയിക്കണം. വിഷയത്തില്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട പരാതികളില്‍ പരാതികളില്‍ പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമോ എന്നത് പോലീസ് മേധാവിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്നാണ് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍പ്പ സമയം മുന്‍പാണ് ഹൈക്കോടതിയില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 20 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
2016 മുതല്‍ നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് 2019ല്‍ നടന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്. പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാകുന്നു. സ്വര്‍ണവും ചെമ്പുപാളികളും ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു എന്നുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ശശിധരനോട് നേരിട്ട് കോടതി നേരിട്ട് വിവരങ്ങള്‍ തേടി. അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശങ്ങള്‍ നല്‍കി. വിജിലന്‍സ് സെക്യൂരിറ്റി ഓഫിസറോടും ദേവസ്വം ബെഞ്ച് വിവരങ്ങള്‍ നേരിട്ട് തേടി.
Story Highlights : Sabarimala gold theft: High Court orders registration of case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




