ഗൈഡ് വയറിന്റെ രണ്ട് അറ്റം ധമനിയുമായി ഒട്ടിച്ചേർന്ന നിലയിൽ; കീഹോൾ ശസ്ത്രക്രിയിൽ നിരാശ; സുമയ്യയേ നാളെ ഡിസ്ചാർജ് ചെയ്യും
ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ സുമയ്യയുടെ ശസ്ത്രക്രിയ നീക്കത്തിൽ നിരാശ. മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ തത്കാലം ശസ്ത്രക്രിയ ശ്രമം ഉപേക്ഷിച്ചു. ഗൈഡ് വയറിന്റെ ഒരു വശത്തിന് അനക്കമില്ലാത്തത് പ്രതിസന്ധി. കീ ഹോൾ ശസ്ത്രക്രിയ വഴി പുറത്ത് എടുക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഗൈഡ് വയറിന്റെ രണ്ട് അറ്റം ധമനിയുമായി ഒട്ടിച്ചേർന്ന നിലയിലാണ്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ഓപ്പൺ സർജറി വേണമോ എന്ന കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കും. സുമയ്യയേ നാളെ ഡിസ്ചാർജ് ചെയ്യും.മൈനര്‍ സര്‍ജറിയിലൂടെ ഗൈഡ് വയര്‍ പുറത്തെടുക്കാനായിരുന്നു നീക്കം. ട്വന്റിഫോര്‍ ആണ് ഗൈഡ് വയര്‍ കുടുങ്ങിയ ദുരവസ്ഥ പുറത്ത് എത്തിച്ചത്. ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സുമയ്യ അഡ്മിറ്റ് ആയത്.
ഗൈഡ് വയര്‍ പുറത്ത് എടുക്കാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍, വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകുമെന്നായിരുന്നു വിലയിരുത്തല്‍. വയര്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. എന്നാല്‍ ശ്വാസമുട്ടല്‍ അടക്കം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്ന സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടര്‍ പരിശോധനകള്‍ നടത്തിയത്.
ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിട്ടും ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ നടപടിയെടുക്കാത്തതില്‍ കുടുംബത്തിന് പ്രതിഷേധമുണ്ട്. ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ ആയില്ലെങ്കില്‍ സുമയ്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നായിരുന്നു ആവശ്യം. 2023 മാര്‍ച്ച് 22 ന് നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമ്മയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്.
Story Highlights : sumayya surgery cant be done through keyhole
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




