‘ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പന്‍; ശബരിമലയില്‍ നടന്നതിനു വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും’; സുരേഷ് ഗോപി
ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശബരിമലയില്‍ നടന്നതിനു വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. ചെമ്പ് സ്വര്‍ണ രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് അകത്തെത്തറ ചത്തുമുത്തികാവില്‍ നടന്ന കലുങ്ക് സംവാദത്തിലാണ് പരാമര്‍ശം.
മലയാളി കുടുംബങ്ങളുടെ, ബില്ലെഴുതി പതിച്ചു കിട്ടാത്ത ആത്മീയ സ്വത്താണ് ശബരിമല. ഇതിനി വലിയ ശിക്ഷ അവര്‍ ഏറ്റുവാങ്ങേണ്ടി വരും. ചെമ്പ് സ്വര്‍ണ രസതന്ത്രം വലിയ ശുദ്ധീകരണമാണ് കേരളത്തില്‍ നടത്താന്‍ പോകുന്നത്. അതിന് തയാറെടുപ്പ് നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഹന്ദി വിശ്വാസികള്‍ എന്നല്ല, എല്ലാ മത വിശ്വാസികള്‍ക്കും ജാഗരൂപരാകണം – അദ്ദേഹം പറഞ്ഞു.
ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. നടന്മാരുടെ വീടുകളിലെ ഇഡി റെയ്ഡിനെതിരെയാണ് കേന്ദ്രമന്ത്രി രംഗത്ത് വന്നത്. ശബരിമല സ്വര്‍ണമോഷണം മുക്കാനാണ് ഇഡി റെയ്ഡ് എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. രണ്ട് സിനിമാക്കാരെ വലിച്ചിഴക്കുന്നത് ഇതിനുവേണ്ടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര മന്ത്രിയായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പ്രജാ വിവാദവും സ്വര്‍ണ്ണ ചര്‍ച്ച മുക്കാന്‍ വേണ്ടിയാണെന്ന്് അദ്ദേഹം പറഞ്ഞു. എല്ലാം കുല്‍സിതമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണത്തിന്റെ വിഷയം മുക്കാന്‍ വേണ്ടിയാണോ സിനിമാ രംഗത്തെ രണ്ട് പേരെ ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതയ്ക്ക് വിട്ടുകൊടുത്തത് എന്ന ്എനിക്ക് അറിയില്ല. അത് സംബന്ധിച്ച് എന്‍ഐഎയും ഇഡിയുമെല്ലാം പരിശോധിക്കുകയും വളരെ ശക്തമായ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് കേന്ദ്രമന്ത്രി സഭയില്‍ ഇരുന്നുകൊണ്ട് ഈ വിഷയത്തില്‍ ഞാന്‍ ഒന്നും പറയാന്‍ പാടില്ല. എങ്കിലും ഈ സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് നടന്നുകൊണ്ടിരിക്കുന്നത്. ഇനിയും വരും കഥകള്‍ – അദ്ദേഹം പറഞ്ഞു.
Story Highlights : Suresh Gopi about Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




