നിങ്ങളുടെ സ്വപ്‌ന ഭവനത്തിലേക്കുള്ള വഴികള്‍ തുറക്കാം; 24 ഡ്രീം ഹോം എക്‌സ്‌പോ ഇന്നും നാളെയും തിരുവനന്തപുരം ലുലു മാളില്‍
- മുപ്പതിലേറെ ബില്‍ഡര്‍മാർ
- 45 ലക്ഷം മുതല്‍ ആറ് കോടി രൂപ വരെയുള്ള ബഡ്ജറ്റിലുള്ള വീടുകളും ഡിസൈനുകളും
- 11, 12 രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ തിരുവനന്തപുരം ലുലു മാളില്‍
നിങ്ങളുടെ സ്വപ്‌ന ഭവനം സ്വന്തമാക്കാന്‍ കൂട്ടായി ട്വന്റിഫോര്‍. 24 ഡ്രീം ഹോം എക്‌സ്‌പോ ഇന്നും നാളെയും തിരുവനന്തപുരം ലുലു മാളില്‍ നടക്കും. സ്വപ്‌ന ഭവനത്തിലേക്കുള്ള വഴികള്‍ തുറക്കാന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാകാന്‍ മുപ്പതിലേറെ ബില്‍ഡര്‍മാരാണ് എക്‌സോയില്‍ പങ്കെടുക്കുന്നത്. 45 ലക്ഷം മുതല്‍ ആറ് കോടി രൂപ വരെയുള്ള ബഡ്ജറ്റിലുള്ള വീടുകളും ഡിസൈനുകളും 24 ഡ്രീം ഹോം എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയാണ് എക്‌സ്‌പോ നടക്കുക. (24 dream home expo at thiruvananthapuram lulu mall)
മുപ്പതിലേറെ ബില്‍ഡര്‍മാര്‍ അവരുടെ പ്രീമിയം ഹോംസും നൂതന ഡിസൈനുകളും ഹോം ഡെകോര്‍ ആശയങ്ങളും ലൈഫ്‌സ്റ്റൈല്‍ സൊല്യൂഷന്‍സും പങ്കുവയ്ക്കുന്ന അപൂര്‍വ വേദിയാകും 24 ഡ്രീം ഹോം എക്‌സ്‌പോ.
രാവിലെ 11.30നാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുക. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടിയാണ് എക്‌സ്‌പോയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, CREDAI കണ്‍വീനര്‍ ജനറല്‍ എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, CREDAI ചെയര്‍മാന്‍ റോയ് പീറ്റര്‍, CREDAI പ്രസിഡന്റ് അരുണ്‍ അയ്യപ്പന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും.
Read Also: വിജയ് ബി ജെ പിയുമായി സഖ്യമുണ്ടാക്കുമോ ? തമിഴകത്തെ രാഷ്ട്രീയ നീക്കത്തില്‍ കരുതലോടെ ഡി എം കെ
ഫ്‌ളാറ്റ്, വില്ല, അപ്പാര്‍ട്ട്‌മെന്റ് എന്നിങ്ങനെ നിങ്ങളുടെ സങ്കല്‍പ്പത്തിലുള്ള ഏതൊരു വീടിനും രാജ്യത്തെ മുന്‍നിര ബില്‍ഡര്‍മാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും അവരുടെ പ്രൊജക്ടുകള്‍ പരിചയപ്പെടുകയും ചെയ്യാം. ഓണ്‍ ദി സ്‌പോട്ട് ബാങ്ക് ലോണ്‍ സൗകര്യം ലഭ്യമാക്കുന്നു എന്നതാണ് എക്‌സ്‌പോയുടെ മറ്റൊരു സവിശേഷത. നൂതന ഇന്റീരിയര്‍, എക്‌സ്റ്റീരിയര്‍, ലാന്‍ഡ്‌സ്‌കേപിങ്, സ്മാര്‍ട്ട് ഹോം, സെക്യൂരിറ്റി സൊല്യൂഷന്‍സ് എല്ലാം ഒരു കുടക്കീഴില്‍ നിങ്ങള്‍ക്ക് പരിചയപ്പെടാനാകും.
Story Highlights : 24 dream home expo at thiruvananthapuram lulu mall
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




