Advertisement

കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശിച്ച് വി സി

October 11, 2025
Google News 2 minutes Read
calicut

വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ഇനി അറിയിപ്പ് ഉണ്ടാകും വരെ ഒരു പഠന വകുപ്പുകളും പ്രവർത്തിക്കില്ല,ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. എല്ലാ വിദ്യാർഥികളും ഹോസ്റ്റലുകൾ ഉടൻ ഒഴിഞ്ഞ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിൽ പോകണമെന്നും നിർദേശമുണ്ട്‌.

ഇന്നലെ ക്യാമ്പസിൽ നടന്ന ഡിപ്പാർട്മെന്റൽ സ്റ്റുഡന്റസ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുകയും ഫല പ്രഖ്യാപനത്തിനായി വോട്ടെണ്ണൽ തുടങ്ങിയ സമയത്ത് എസ്എഫ്ഐ യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. രാത്രി ഏറെനേരം വൈകിയും സംഘർഷസാധ്യത ഉണ്ടായിരുന്നു.

Story Highlights : Calicut University campuses closed indefinitely; VC asks hostels to vacate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here