Advertisement

മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി; മുൻ പ്രവാസിയുടെ ഹർജിയിൽ ഉത്തരവ്

October 11, 2025
Google News 2 minutes Read

മടങ്ങിയെത്തിയ പ്രവാസികളെയും നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ്‌ സുപ്രധാനമായ ഈ ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. പ്രവാസി മലയാളികൾക്കുവേണ്ടി നോർക്ക നടപ്പാക്കുന്ന ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ നിലവിൽ വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്. പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ ജോസ് എബ്രഹാം മടങ്ങിയെത്തിയ മുൻ കുവൈറ്റ് പ്രവാസി പെരുകിലത്തു ജോസഫ്(ബെന്നി), പി അനിൽകുമാർ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരള സർക്കാർ നോർക്ക കെയർ പദ്ധതി പ്രഖ്യാപിച്ച ഉടൻതന്നെ മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഈ നിവേദനത്തിൽ യാതൊരു നടപടിയും നോർക്ക എടുക്കാത്ത സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയുടെ ഇടപെടൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികളെ മാറ്റിനിർത്തുന്നത് വിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

നാടിൻറെ വികസനത്തിൽ വർഷങ്ങളോളം വിദേശത്തുനിന്നുകൊണ്ടു പ്രവർത്തനം നടത്തിയ മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കേരള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി
മുൻ പ്രവാസി ജോസഫ് പെരികിലത്ത്, പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് ,
കുവൈറ്റ് ചാപ്റ്റർ പ്രസിഡൻ്റ് ബിജു സ്റ്റീഫൻ ജനറൽ സെക്രട്ടറി ഷൈജിത്ത് വാർത്താ കുറിപ്പിൽ അറിയിച്ചു.

Story Highlights :High Court directs to include returnee expats in Norka Care

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here