Advertisement

‘തന്റെ അനുവാദമില്ലാതെ ഇന്ത്യയ്ക്ക് കപ്പ് കൊടുക്കില്ലെന്ന് നഖ്‌വി’; ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കാൻ ഐസിസി നീക്കം

October 11, 2025
Google News 1 minute Read

ഏഷ്യാകപ്പ് ട്രോഫി വിവാദത്തിൽ മൊഹ്സിൻ നഖ്വിക്കെതിരെ കടുത്ത നീക്കത്തിന് ബിസിസിഐ. പാക്ക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷനായ നഖ്വിയെ ഐസിസി ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കാൻ നീക്കം തുടങ്ങി. ഏഷ്യാകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ഇതുവരെയായിട്ടും ട്രോഫി കൈമാറാത്തതിൽ ആണ് ബിസിസിഐ നീക്കം. അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പ് ട്രോഫി ഇപ്പോഴും എസിസിയുടെ ദുബായ് ആസ്ഥാനത്ത് ഇരിപ്പുണ്ട്. തന്റെ അറിവോടെയല്ലാതെ ട്രോഫി സ്ഥാനം മാറ്റുകയോ ഇന്ത്യയ്ക്കു കൈമാറുകയോ ചെയ്യരുതെന്ന് ആണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മുഹ്സിൻ നഖ്‌വി നിർദേശിച്ചിരിക്കുന്നത്.

“ഇന്ന് വരെ ട്രോഫി ദുബായിലെ എസിസി ഓഫീസുകളിലാണ്, നഖ്‌വിയുടെ വ്യക്തമായ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ അനുമതിയില്ലാതെയും നേരിട്ടുള്ള സാന്നിധ്യമില്ലാതെയും അത് ആർക്കും കൈമാറുകയോ മാറ്റുകയോ ചെയ്യരുത്,” എന്ന് നഖ്‌വിയുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

ഇന്ത്യൻ ടീം സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് നഖ്‌വി സമ്മാനദാന ചടങ്ങിൽ നിന്ന് ട്രോഫിയുമായി പോയതിനുശേഷം എസിസി ഓഫീസിലാണ് ട്രോഫി. സെപ്റ്റംബർ 28 ന് ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ആണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്.

Story Highlights : icc action against mohsin naqvi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here