Advertisement

സ്വർണക്കടത്ത് കേരളം മറന്നിട്ടില്ല; മുഖ്യമന്ത്രിയുടേത് തിരുട്ട് ഫാമിലി, അധിക്ഷേപവുമായി കെ എം ഷാജി

October 11, 2025
Google News 1 minute Read
km shaji

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ അധിക്ഷേപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മുഖ്യമന്ത്രിയുടെ ലേബലിൽ നിന്നുകൊണ്ട് മകളാണ് അഴിമതി നടത്തുന്നത്. അപ്പോൾ പലരും പറഞ്ഞു മോനെ കുറിച്ച് ഒന്നും കേൾക്കുന്നില്ലലോയെന്ന് . ഇപ്പോഴിതാ മോനും വന്നു. മുഖ്യമന്ത്രിയും മകളും മകനും മകന്റെ ഭാര്യ പിതാവും കള്ളന്മാർ ആണ്. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ തിരുട്ട് ഫാമിലി എന്ന് ആദ്യമായി കേൾക്കുന്നത് പിണറായി വിജയന്റേതാണ്. സ്വർണക്കടത്ത് കേരളം മറന്നിട്ടില്ല ഇപ്പോൾ ആ സ്വർണം കടത്തി കടത്തി ശബരിമലയിലെ സ്വർണം കാണാതായെന്നും കെ എം ഷാജി ആരോപിച്ചു.

2023 ൽ ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേകിന് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസ് പുറത്തുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഷാജിയുടെ പരാമർശം.

Story Highlights : KM Shaji insults the Chief Minister’s family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here