Advertisement

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യംപിടികൂടി; പുറത്തുനിന്ന് എറിഞ്ഞുകൊടുത്തതെന്ന് പ്രാഥമിക നിഗമനം

October 11, 2025
Google News 2 minutes Read
Liquor seized in Kannur Central Jail

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദ്യം പിടികൂടി. ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയത്. ജയിലില്‍ പുറത്തുനിന്ന് ഇത്തരം നിരവധി വസ്തുക്കളെത്തുന്നുവെന്നും തടവുപുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായതിന് ശേഷമാണ് വീണ്ടും ജയിലില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരിക്കുന്നത്. (Liquor seized in Kannur Central Jail)

മദ്യത്തിനൊപ്പം ബീഡിക്കെട്ടുകളും കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുപ്പികളും ബീഡിക്കെട്ടുകളും. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.

Read Also: കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കറ്റു; നഷ്ടപരിഹാരത്തിനായി കര്‍ഷകര്‍ കയറിയിറങ്ങിയത് 5 വര്‍ഷം; വനംവകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച് മന്ത്രി പി പ്രസാദ്

ജയിലിന്റെ മതില്‍ വഴി പുറത്തുനിന്ന് ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെ ജയിലിലേക്ക് എറിഞ്ഞുകൊടുക്കുന്നതായി ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ വസ്തുക്കളും ഹോസ്പിറ്റല്‍ ബ്ലോക്ക് അടയാളം വച്ച് എറിഞ്ഞുകൊടുത്തത് തന്നെയാണെന്നാണ് നിഗമനം. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Story Highlights : Liquor seized in Kannur Central Jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here