Advertisement

ഷാഫി പറമ്പിലിന് നേരെയുണ്ടായ പൊലീസ് അതിക്രമം; ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ്‌

October 11, 2025
Google News 2 minutes Read
shafi parambil

കോഴിക്കോട് പേരാമ്പ്രയിൽ വെച്ച് ഷാഫി പറമ്പിൽ എം പിക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി ലോക്സഭാ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്‌. എം പിയ്ക്ക് സുരക്ഷ ഏർപ്പെടുത്തേണ്ട പൊലീസ് പൊതുജന മധ്യത്തിൽവെച്ച് മർദിക്കുകയാണ് ഉണ്ടായത്. പാർലമെൻ്ററി പദവിയുടെ അന്തസ് ലംഘിക്കപ്പെട്ടെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടണമെന്നും കൊടിക്കുന്നിൽ സുരേഷ് കത്തിൽ ആവശ്യപ്പെട്ടു. ഫസ്റ്റ് ഓൺ ട്വന്റിഫോർ.

അതേസമയം, എംപിയെ പേരാമ്പ്രയില്‍ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച ടി സിദ്ദിഖ് ഉള്‍പ്പടെ കണ്ടാലറിയാവുന്ന 100 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ടി സിദ്ദിഖാണ് ഒന്നാം പ്രതി. കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേക്ക് ഇന്നലെ രാത്രി നടത്തിയ മാര്‍ച്ചിനിടെ കമ്മിഷണര്‍ ഓഫിസ് ഗേറ്റ് തകര്‍ത്തതിനാണ് കേസ്.

പൊതുമുതല്‍ നശിപ്പിക്കല്‍, അന്യായമായി സംഘം ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. ഗേറ്റ് തകര്‍ത്തതിലൂടെ 75000 രൂപയുടെ നാശനഷ്ടമുണ്ടായതായി FIR ല്‍ പറയുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഷാഫി പറമ്പില്‍ ചികിത്സയില്‍ തുടരുകയാണ്. മൂക്കിന്റെ രണ്ട് ഭാഗങ്ങളില്‍ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി.

Story Highlights : Police atrocities against Shafi Parambil; Kodikunnil Suresh files complaint with Lok Sabha Speaker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here