ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവം; ദീക്ഷിത്തിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ദീക്ഷിത്തിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായി ഒരു മണിക്കൂറിന് ശേഷമാണ് ദീക്ഷിത്ത് ബന്ധുക്കളെ വിവരമറിയിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
ഒൻപതാം തീയതി രാത്രിയാണ് വൈഷ്ണവിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും അവശനിലയിൽ ആണെന്ന് പറഞ്ഞുകൊണ്ട് ഇയാൾ വൈഷ്ണവിയുടെ കുടുംബത്തെ വിവരം അറിയിക്കുന്നത്. തുടർന്ന് ഇന്നലെ പുലർച്ചെ 1 മണിയോടെ യുവതിയെ മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ വൈഷ്ണവി മരിച്ചെന്ന് ഡോക്ടർമാർ കണ്ടെത്തി. ദീക്ഷത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം ഉടൻ പൊലീസിൽ അറിയിച്ചു.
തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ച് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് വൈസ് മരിച്ചതെന്ന് കണ്ടെത്തി. ഇതോടെയാണ് ശ്രീകൃഷ്ണപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ ചോദ്യം ചെയ്തതോടെ ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് ദീക്ഷിത് സമ്മതിച്ചു.
ഒന്നരവർഷം മുൻപാണ് പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശിനിയായ വൈഷ്ണവിയും ദീക്ഷിത്തും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് കലഹം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കാട്ടുകുളത്തെ വീട്ടിലെത്തിച്ച് ദീക്ഷിത്തുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
Story Highlights : Police charge Dikshit with murder for strangling wife in Srikrishnapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




