Advertisement

ലാത്തി ചാർജ് ഉണ്ടായിട്ടില്ല, ഒരു സംഘർഷം ആകുമ്പോൾ സ്വാഭാവികമായും ലാത്തി ഉയരുകയും താഴുകയും ചെയ്യും; പേരാമ്പ്രയിലെത് ഷാഫി ഷോയെന്ന് എസ് കെ സജീഷ്

October 11, 2025
Google News 1 minute Read

പേരാമ്പ്രയിലെത് ഷാഫി ഷോയെന്ന് ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ്. കലാപം ഉണ്ടാക്കാൻ ഷാഫി മനഃപൂർവം ശ്രമിച്ചു. ഒന്നര മണിക്കൂർ താമസിച്ചു പ്രകടനത്തിലേക്ക് പ്രശ്നം ഉണ്ടാക്കാനാണ് വന്നത്. ഷാഫിയുടെ പരിക്ക് കാണുമ്പോൾ മോഹൻലാലും കുതിരവട്ടം പപ്പുവും തമ്മിലുള്ള സിനിമ സീൻ ആണ് ഓർമ വരുന്നത്. പൊലീസുകാരിൽ നിന്ന് പ്രവർത്തകർ ഗ്രനേഡ് പിടിച്ചു വാങ്ങി. ലാത്തി ചാർജ് ഉണ്ടായിട്ടില്ല. ഒരു സംഘർഷം ആകുമ്പോൾ സ്വാഭാവികമായും ലാത്തി ഉയരുകയും താഴുകയും ചെയ്യുമെന്നും എസ കെ സജീഷ് പറഞ്ഞു.

അതേസമയം കേരളത്തിലെ പൊലീസ് ഒരു എംപിയെ തിരഞ്ഞ് പിടിച്ച് മര്‍ദിക്കുമെന്ന് ആരും കരുതുന്നില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇതെല്ലാം ഷാഫിയുടെ ഷോയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന്റെ വെരി ഗുഡ് മോര്‍ണിംഗ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്പിലിന് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം.

ഇന്നലെ പേരാമ്പ്രയില്‍ പൊലീസ് ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ വേണ്ടി ലാത്തി ചാര്‍ജി നടത്തിയിട്ടില്ല. സംഘടിതമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംഘം എത്തുകയായിരുന്നു. അതിന് നേതൃത്വം കൊടുത്തുകൊണ്ട് ഷാഫി പറമ്പിലും ഇക്കൂട്ടത്തില്‍ ചേര്‍ന്നു. അക്രമ സംഭവത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ ആവശ്യമായ നിലപാട് അവിടെ സ്വീകരിച്ചിട്ടുണ്ട്.

ഇത്തരമൊരു നിലപാട് സ്വീകരിക്കാതെ, ഈ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടട്ടെ എന്ന് പറഞ്ഞ് പൊലീസിന് മാറി നില്‍ക്കാന്‍ കഴിയുമോ. ഷാഫി പറമ്പിലിനെ തിരഞ്ഞു പിടിച്ചു മര്‍ദിച്ചു എന്നൊക്കെയാണ് ചിലയാളുകള്‍ അവതരിപ്പിക്കുന്നത്. പൊലീസ് ഷാഫി പറമ്പിലിനെ ഇങ്ങനെ തിരഞ്ഞ് പിടിച്ച് മര്‍ദിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ. ഇതെല്ലാം ഷാഫിയുടെ ഷോയാണ് – അദ്ദേഹം പറഞ്ഞു.

Story Highlights : S K Sajeesh against shafi parambil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here