Advertisement

‘ഷാഫി പറമ്പിലിന്റെ മറവിൽ ഒരാൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു, അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതി’; എം ശിവപ്രസാദ്

October 11, 2025
Google News 2 minutes Read

പേരാമ്പ്ര സംഭവത്തിൽ പ്രതികരണവുമായി SFI സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്. ഷാഫി പറമ്പിലിന്റെ മറവിൽ ഒരാൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു. അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതി. രാഷ്ട്രീയ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഗൂഢാലോചനയാണ് നടന്നത്. വയനാടിന് വേണ്ടി യൂത്ത് കോൺഗ്രസ് പിരിച്ച ഫണ്ട് എവിടെയെന്നാണ് ചോദിക്കേണ്ടതെന്നും ശിവ പ്രസാദ് വ്യക്തമാക്കി.

അഞ്ചു സർവകലാശാലകൾ ഉൾപ്പെടെ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയുടെ മഹാതരംഗമായിരുന്നു. 75 കോളേജുകളിൽ 65 കോളേജിലും എസ്എഫ്ഐക്കാണ് വിജയം. ആലപ്പുഴ ജില്ലയിൽ മുഴുവൻ ക്യാമ്പസുകളിലും എസ്എഫ്ഐ വിജയം നേടി. KSU ബാലറ്റ് പേപ്പറുകൾ മുക്കുന്നു. DR P രവീന്ദ്രന്റെ പിന്തുണയിലാണ് കാലിക്കറ്റ് സർവകലാശാലയിൽ MSF തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. DR P രവീന്ദ്രന്റെ ഏറ്റവും പ്രിയപ്പെട്ടവൻ MSF ൻ്റെ സംസ്ഥാന പ്രസിഡൻ്റ്ആണ്.

ക്രിമിനൽ കേസുള്ളവർക്ക് ഡിഗ്രി പ്രവേശന വിലക്ക്ശരിയായ രീതിയല്ല. ജനാധിപത്യ ലംഘനമാണ്. എഫ്ഐആറിൽ ഒരാൾ പ്രതി എന്നാൽ കുറ്റവാളി ആകുന്നില്ല. ശക്തമായ പ്രതിഷേധ പരിപാടികൾ ഉണ്ടാകും. വിസി നിലപാടിൽ നിന്നും പിന്മാറണമെന്നും ശിവപ്രസാദ് വ്യക്തമാക്കി. പി.പി.ചിത്തരഞ്ജന്റെ സഭയിലെ പരാമർശം വികലാംഗരെ അപമാനിക്കുന്നതായി തോന്നുന്നില്ല.

അദ്ദേഹം സൂചിപ്പിച്ചത് വികലാംഗരെ അല്ല. അദ്ദേഹം പരിഹസിച്ചത് വികലാംഗരെയല്ല. അദ്ദേഹം പരിഹസിച്ചത് പ്രതിപക്ഷത്തെയാണ്. അതിനെ വളച്ചൊടിക്കുന്നത് പ്രതിപക്ഷത്തെ രക്ഷിക്കാനാണ്. മറ്റുള്ള വാഖ്യാനങ്ങൾ അടിസ്ഥാനരഹിതമെന്നും ശിവപ്രസാദ് വ്യക്തമാക്കി. സഭയിലെ മുഖ്യമന്ത്രിയുടെ പരാമർശം, മുഖ്യമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നടത്തിയത് ബോഡി ഷയ്മിങ് അല്ല. അദ്ദേഹം നടത്തിയത് നാടൻ പ്രയോഗമെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.

Story Highlights : shiva prasad against shafi parambil attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here