Advertisement

എരിയുന്ന ചുരുട്ടും ചിതറുന്ന തീപ്പൊരിയും, ആവേശമുണർത്തി ആൻ്റണി വർഗീസ് പെപ്പെയുടെ “കാട്ടാളൻ” ഫസ്റ്റ് ലുക്ക് പുറത്ത്

October 11, 2025
Google News 4 minutes Read

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകനായ ആന്റണി വർഗീസിന്റെ സ്റ്റൈലിഷ് വൈൽഡ് ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും വേറിട്ട ഗെറ്റപ്പിലാണ് ആന്റണി വർഗീസിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചെമ്പിച്ച മുടിയും ചുണ്ടിൽ എരിയുന്ന ചുരുട്ടും കത്തുന്ന കണ്ണുകളുമായി അവതരിപ്പിച്ചിരിക്കുന്ന ആന്റണി വർഗീസ് കഥാപാത്രം ചിത്രത്തിന്റെ ത്രില്ലിംഗ് മാസ്സ് മൂഡ് പ്രേക്ഷകരിലേക്ക് പകർന്നു നൽകുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ മുഖത്തും കൈകളിലും പുരണ്ടിരിക്കുന്ന ചോരയുടെ സാന്നിധ്യവും ചിത്രത്തിന്റെ ആക്ഷൻ സ്വഭാവത്തെ എടുത്ത് കാണിക്കുന്നുണ്ട്. ‘മാർക്കോ’ എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്.

നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്ത “കാട്ടാളൻ” മലയാള സിനിമ കണ്ട ഏറ്റവും വലിയ പൂജ ചടങ്ങുകളോടെയാണ് ലോഞ്ച് ചെയ്തത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ‘കാട്ടാളൻ’ മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്. കഴിഞ്ഞ ദിവസം ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതിനിടയിൽ താരത്തിന് പരിക്കും പറ്റിയിരുന്നു. തായ്‌ലന്റിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ, അവിടെ വെച്ച് നടന്ന സംഘട്ടന ചിത്രീകരണത്തിലാണ് ആന്റണി വർഗീസിന് പരിക്ക് പറ്റിയത്. ഒരു ആനയുമായുള്ള സംഘട്ടനം ഒരുക്കവെയാണ് താരത്തിന് പരിക്ക് പറ്റിയതെന്നും വാർത്തകൾ വന്നു. ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കുന്നത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ “പോങ്” എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.

കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. പുഷ്പ, ജയിലർ എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, റാപ്പർ ബേബി ജീൻ, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, “കിൽ” എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദു ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം – റെനഡിവേ, സംഗീതം- ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോർസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

Story Highlights :The first look of Antony Varghese Pepe’s “Kaatalan” is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here