Advertisement

ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടത്; വി വസീഫ്

October 11, 2025
Google News 1 minute Read

കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന യുഡിഎഫ് – സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതിനിടെ ഷാഫിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് രംഗത്തെത്തി.

ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടതെന്നാണ് വസീഫ് പരിഹാസിച്ചത്. അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ എന്നും സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക റീൽസ് ഇത് വരെ ഇറങ്ങിയിട്ടുമില്ലെന്നും വസീഫ് പറയുന്നു.

പേരാമ്പ്രയിലെ സംഘർഷങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിലിന് പങ്കുണ്ടെന്നും ഹർത്താലിൻ്റെ മറവിൽ എം പിയുടെ ഫാൻസ് അസോസിയേഷൻ പഞ്ചായത്ത് പ്രസിഡൻ്റിനെ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ലൈഫ് മിഷൻ പദ്ധതി പ്രകാരം കൊടുത്ത വീട് കോൺഗ്രസിൻ്റെ വീടാണെന്ന് പറഞ്ഞ് ഷാഫി പ്രചരിപ്പിച്ചിരുന്നു. അതിനെതിരെ പഞ്ചായത്ത് പ്രസിഡൻ്റ് പ്രതിക്ഷേധവും പൊതുയോഗവും സംഘടിപ്പിച്ചത് ഷാഫിക്ക് ക്ഷീണം ഉണ്ടാക്കിയെന്നും വസീഫ് പറഞ്ഞു.

ഇമേജ് ബിൽഡിങ്ങിനുള്ള ശ്രമമാണ് പേരാമ്പ്രയിൽ കണ്ടതെന്നും വയനാട് ഫണ്ടിലും രാഹുൽ മാങ്കൂട്ടത്തിൽ വിഷയങ്ങളിലും പ്രതിസന്ധിയിലായ സമയമാണെന്നും അതിൽ നിന്നും രക്ഷപ്പെടാനുള്ള ഇമേജ് ബിൽഡിംഗ് ആണോ പേരാമ്പ്രയിൽ നടന്നത് എന്ന് പരിശോധിക്കണമെന്നും വി വസീഫ് പറഞ്ഞു. ജനപ്രതിനിധി ശ്രമിക്കേണ്ടത് സംഘർഷം അവസാനിപ്പിക്കാനാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്ത് കൊണ്ടുവരാൻ ആണ് ഷാഫി ശ്രമിച്ചത്. പിൻവാതിലിലൂടെ രാഹുലിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. നാടിൻ്റെ സമാധാനാന്തരീക്ഷം നശിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടത് എം പിയായ ഷാഫിയാണെന്നും വി വസീഫ് കുറ്റപ്പെടുത്തി.

Story Highlights : v vaseef against shafi parambil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here