Advertisement

‘ വിജയന്‍ എന്നാല്‍ വിജയിക്കാന്‍ ജനിച്ചവന്‍ എന്നാണ് അര്‍ഥം; അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിക്കും’; വെള്ളാപ്പള്ളി

October 11, 2025
Google News 1 minute Read
pinarayi

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണമാണെന്നും ഹൈക്കോടതി ഇടപെട്ടിട്ടും നിയമസഭയില്‍ അടി ഉണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വംമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി തള്ളി. മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഈഴവനായതിനാല്‍ എന്നാണ് വിചിത്ര വാദം.

കേരളത്തിലെ എല്ലാ അമ്പലത്തിലും മോഷണമാണ്. ഇതെല്ലാം അന്വേഷിക്കണം. ഹൈക്കോടതി ഇടപെട്ടിട്ടും നിയമസഭയില്‍ അടി ഉണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ഒരു മാമാങ്കം ആക്കി മാറ്റാനുള്ള ഉദ്ദേശം നാം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും വെള്ളാപ്പള്ളി നടേശന്‍ സംസാരിച്ചു. വിജയന്‍ എന്നാല്‍ വിജയിക്കാന്‍ ജനിച്ചവന്‍ എന്നാണ് അര്‍ഥം. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിക്കും. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അപ്രസക്തരായി – അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് എന്ന വര്‍ഗീയ പാര്‍ട്ടി വരയ്ക്കുന്ന ലക്ഷ്മണ രേഖ മറികടക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസില്‍ ആളെ ചേര്‍ക്കണമെങ്കില്‍ മലപ്പുറത്ത് നിന്ന് ചോദിക്കേണ്ട അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Vellappally Natesan praises CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here