ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായി; സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോകവേ സംഭവം
ബംഗാളിൽ കൂട്ടബലാത്സംഗം. മെഡിക്കൽ വിദ്യാർഥിനിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. ഒഡീഷ സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ബംഗാൾ ദുർഗാപൂർൂരിലാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോയ 23 കാരയാണ് ബലാത്സംഗത്തിനിരയായത്. ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു പെൺകുട്ടി.
കോളേജിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കൂട്ട ബലാത്സംഗത്തിനിരയാവുകയായിരുന്നു. ഒഡീഷയിലെ ജലേശ്വർ സ്വദേശിനിയായ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണ നടക്കുകയാണെന്നും പശ്ചിമബംഗാൾ പൊലീസ് അറിയിച്ചു. വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് കാമ്പസിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വെസ്റ്റ് ബർധമാനിൽ വെച്ച് അജ്ഞാതർ ബലാത്സംഗം ചെയ്തതായാണ് വിദ്യാർത്ഥിനി നൽകിയിരിക്കുന്ന പരാതിയിൽ സൂചിപ്പിക്കുന്നത്. ബംഗാളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കകൾ ഉയർത്തുന്ന സംഭവമാണ് നടന്നിട്ടുള്ളത്.
Story Highlights : west bengal mbbs student raped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




