Advertisement

ഷാഫി പറമ്പിലിനെതിരായ ആക്രമം; കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, 3 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

October 11, 2025
Google News 1 minute Read

ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ എറണാകുളത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി വാതുരുത്തിയിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു നീക്കിയത്. 3 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങളിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നത്. ഗസ്റ്റ് ഹൗസിലെ പൊലീസ് വലയം വെട്ടിച്ചാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. വാട്ടർ മെട്രോ ഉദ്ഘാടനം കഴിഞ്ഞ് പോവുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്.

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് ടെർമിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് വാട്ടർ മെട്രോയിലൂടെ കേരളം കൈവരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ ലോക ശ്രദ്ധ ആകർഷിച്ചു. വിദേശ രാഷ്ട്രങ്ങൾ വാട്ടർ മെട്രോ നടപ്പിലാക്കാൻ കേരളത്തെ സമീപിച്ചു. പ്രാദേശിക വികസനത്തിൽ കൊച്ചി വാട്ടർ മെട്രോ വലിയ സംഭാവന നൽകുന്നു.

നമ്മുടെ നാട്ടിൽ ഒരു കാലത്തും നടക്കില്ല,ഇങ്ങനെയായിപ്പോയി ഈ നാട് എന്ന് പൊതുജനങ്ങൾ കരുതിയ പല വികസന പദ്ധതികളും നടപ്പിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. പൈതൃക പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടർ മെട്രോ മാറുന്നു. ടൂറിസം രംഗത്തിന് പദ്ധതി ഉണർവ് നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ടെർമിനുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കടമക്കുടിയിലെ ടെർമിനൽ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : youth congress protest against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here