പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫണ്ടര്‍ വാഹനം വിട്ട് നല്‍കണം; കസ്റ്റംസിന് അപേക്ഷ നല്‍കി ദുല്‍ഖര്‍ സല്‍മാന്‍
പിടിച്ചെടുത്ത വാഹനം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിന് അപേക്ഷ നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ലാന്‍ഡ് റോവര്‍ ഡിഫണ്ടര്‍ വാഹനം വിട്ട് നല്‍കണം എന്നാണ് അപേക്ഷ. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ദുല്‍ഖര്‍ സല്‍മാന്‍ അപേക്ഷ നല്‍കിയത്.
അപേക്ഷയില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് പറഞ്ഞിരുന്നു.അപേക്ഷ പരിഗണിച്ച് രേഖകള്‍ പരിശോധിച്ച ശേഷമാകും കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ അന്തിമ തീരുമാനമെടുക്കുക. വാഹനം വിട്ടുനല്‍കാന്‍ സാധിക്കില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി നേരത്തെ കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു.
അന്വേഷണത്തിന് വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണോ എന്ന് കസ്റ്റംസിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. രേഖകളുടെ അടിസ്ഥാനത്തിലല്ലേ അന്വേഷണം എന്നും ഹൈക്കോടതി ചോദിച്ചു. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗാരന്റി നല്‍കാമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട.
ദുല്‍ഖറിനെതിരെ ശക്തമായ നിലപാടാണ്് കസ്റ്റംസ് കോടതിയില്‍ എടുത്തിരുന്നത്. കള്ളക്കടത്ത് വാഹനമാണെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥന് ഇതുമായി ബന്ധപ്പെട്ടുള്ള അധികാരമുണ്ട്. ദുല്‍ഖറിന്റെ വാദങ്ങള്‍ അപക്വം. കടത്തിക്കൊണ്ടുവന്ന വാഹനമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അന്വേഷണം പുരോഗമിക്കുന്നു. രണ്ട്. വാഹനം കൂടി ദുല്‍ക്കറിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തില്‍ 150 ലധികം കടത്ത് വാഹനങ്ങള്‍ ഓടുന്നു. അവയില്‍ ചില വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചു – എന്നിങ്ങനെയെല്ലാമാണ് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയത്. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്.
Story Highlights : Actor Dulquer Salmaan applies to customs to release seized vehicle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




