Advertisement

പിടിവിടാതെ അമീബിക് മസ്തിഷ്ക ജ്വരം; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 4 പേർക്ക്

October 13, 2025
Google News 2 minutes Read
ameebic

സംസ്ഥാനത്ത് പിടിവിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം. ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചത് നാല് പേർക്കാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ മാസം ഇതുവരെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തുമാസത്തിനിടെ മരണം 25 പേരാണ് മരണപ്പെട്ടത്. രോഗികൾ ഏറെയും തെക്കൻ കേരളത്തിൽ ആണെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ പാലക്കാട് സ്വദേശിയായ 62 കാരന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇയാൾ തൃശൂർ മെഡിക്കൽ കോളജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.പാലക്കാട് ജില്ലയിൽ ഇതുവരെ മൂന്ന് പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 4 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം ആളുകൾക്കും രോഗവ്യാപനം ഉണ്ടായത് എങ്ങിനെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണു സാധാരണയായി രോഗബാധ ഉണ്ടാകുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

Story Highlights : Amebic encephalitis continues to spread; 4 people were diagnosed with the disease yesterday alone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here