“കാണാൻ നായകൻ ലുക്കില്ലെന്ന ആക്ഷേപം വിഷമിപ്പിക്കാറില്ല, കുട്ടിക്കാലം മുതൽ കേൾക്കുന്നതാണ്” ; പ്രദീപ് രംഗനാഥൻ
അടുത്തിടെ ഡ്യൂഡ് എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷണൽ പ്രസ് മീറ്റിൽ ഒരു മാധ്യമ പ്രവർത്തക, നടൻ പ്രദീപ് രംഗനാഥനോട് ‘താങ്കൾ ഒരു ഹീറോ മറ്റീരിയലല്ല, എന്നിട്ടും ഇവിടെ വരെയെത്തിയതിനു കാരണം ഹാർഡ്‌വർക്കാണോ, ദൈവാനുഗ്രഹമാണോ എന്ന് ചോദിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ. .
“അവർ എനിക്ക് ഒരു നായകന്റെ ലുക്കില്ല എന്ന് പറഞ്ഞത് എന്നെ ബാധിച്ചില്ല, കാരണം ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ എന്റെ കുട്ടിക്കാലം മുതൽ കേട്ടാണ് വളർന്നത്. എന്റെ ജീവിതത്തിന്റെയും, കരിയറിന്റെയും ഓരോ സ്റ്റെപ്പിലും എന്റെ നിറത്തെ ചൊല്ലിയും ശരീരത്തെ ചൊല്ലിയുമുള്ള പ്രശനങ്ങൾ ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട് ” പ്രദീപ് രംഗനാഥൻ ഡ്യൂഡിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞു.

പ്രെസ്സ് മീറ്റിൽ മാധ്യമ പ്രവർത്തകയുടെ പരുക്കൻ ചോദ്യത്തിന് പ്രദീപ് രംഗനാഥനും മുൻപേ മറുപടി പറഞ്ഞത് ഒപ്പമുണ്ടായിരുന്ന ശരത് കുമാറായിരുന്നു. “ഹീറോ മറ്റീരിയൽ ആരാ എന്താ എന്നൊന്നും നിങ്ങൾ തീരുമാനിക്കരുത്, ഇവിടെയുള്ളവർ എല്ലാം ഹീറോ മറ്റീരിയലാണ്. ഒരു ഹീറോയ്ക്ക് അങ്ങനെ വ്യവസ്ഥാപിത രൂപമില്ല. സമൂഹത്തിന് നല്ലത് ചെയ്യുന്ന എല്ലാവരും ഹീറോകളാണ്” ശരത് കുമാർ പറഞ്ഞു.
ഡ്യൂഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നാഗാർജുന അവതരിപ്പിക്കുന്ന ഒരു തെലുങ്ക് ടെലിവിഷൻ ഷോയിൽ പ്രദീപ രംഗനാഥന് മാധ്യമ പ്രവർത്തകയിൽ നിന്നുമുണ്ടായ അനുഭവം സൂചിപ്പിച്ച് കൊണ്ട് നാഗാർജുന പറഞ്ഞത്, ‘വർഷങ്ങൾക്ക് മുൻപ് ഒരു കറുത്ത് മെലിഞ്ഞ നായകൻ സിനിമയിൽ അവതരിച്ച് യുവാക്കളുടെ ഹൃദയം കവർന്നു, അയാളാണ് രജനികാന്ത്. ആ വരിയിൽ പിന്നീട് ധനുഷ് വന്നു, ഇനി പ്രദീപിന്റെ ഊഴമാണ്’ എന്നായിരുന്നു.
Story Highlights :“The accusation that im not a hero material, doesn’t bother me, I’ve been hearing it since childhood”; Pradeep Ranganathan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




