‘ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിൽ, ശബരിമലയിലെ അഴിമതിയും കൊള്ളയും എന്നെ വളരെയധികം വേദനിപ്പിച്ചു’; ശബരിമല ദർശനം നടത്തി രാജീവ് ചന്ദ്രശേഖർ
വിവാദങ്ങൾക്കിടയിൽ ശബരിമല ദർശനം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിൽ, ശബരിമലയിലെ അഴിമതിയും കൊള്ളയും എന്നെ വളരെയധികം വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും തകർക്കാനും നശിപ്പിക്കാനും കൊള്ളയടിക്കാനുമാണ് സിപിഐഎമ്മും കോൺഗ്രസും മനപൂർവ്വം ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്നെപ്പോലെ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർ ഹൃദയത്തോട് ചേർത്തുവെയ്ക്കുന്ന വിശുദ്ധക്ഷേത്രമാണ് ശബരിമല. ആഴത്തിലുള്ള വിശ്വാസവും ആത്മീയ നിഷ്ഠകളുമാണ് ശബരിമലയുടെ ആത്മാവ്. ആ ആചാരങ്ങളും പൈതൃകവും കാത്ത് രക്ഷിക്കുന്നതിനൊപ്പം ഹിന്ദു വിശ്വാസികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്
ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിൽ, ശബരിമലയിലെ അഴിമതിയും കൊള്ളയും എന്നെ വളരെയധികം വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു.
ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും തകർക്കാനും നശിപ്പിക്കാനും കൊള്ളയടിക്കാനുമാണ് സിപിഎമ്മും കോൺഗ്രസും മനപൂർവ്വം ശ്രമിക്കുന്നത്.
എന്നെപ്പോലെ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർ ഹൃദയത്തോട് ചേർത്തുവെയ്ക്കുന്ന വിശുദ്ധക്ഷേത്രമാണ് ശബരിമല. ആഴത്തിലുള്ള വിശ്വാസവും ആത്മീയ നിഷ്ഠകളുമാണ് ശബരിമലയുടെ ആത്മാവ്. ആ ആചാരങ്ങളും പൈതൃകവും കാത്ത് രക്ഷിക്കുന്നതിനൊപ്പം ഹിന്ദു വിശ്വാസികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
സ്വാമിയേ ശരണമയ്യപ്പാ 🙏
As a Lord Ayyappa bhakt, the corruption and loot at Sabarimala have left me deeply shocked and pained.
CPM & Cong are deliberately trying to destroy, disrupt, and loot the faith, discipline, and devotion that Sabarimala represents.
Like me, millions of devotees around the world hold Sabarimala close to their hearts. It’s a temple of deep faith and spiritual discipline. I vow to fight to protect its rituals, heritage, and sacredness, and to stand against those who try to target or exploit Hindu believers.
Swamiye Saranam Ayyappa 🙏🏻
Story Highlights : Rajeev chandrasekhar visit sabarimala temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




