സന്ദീപ് പ്രദീപ് ചിത്രം ‘എക്കോ’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കിഷ്കിന്ധകാണ്ഡത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ ഒന്നിക്കുന്ന “എക്കോ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പടക്കളം,ആലപ്പുഴ ജീംഖാന,ഫാലിമി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് നായകനാവുന്ന ഈ ചിത്രത്തിൽ സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്, ബിയാനാ മോമിൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ബാഹുൽ രമേശൻ തന്നെ നിർവ്വഹിക്കുന്നു. ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ബാഹുൽ രമേശൻ എഴുതുന്നു.
സംഗീതം-മുജീബ് മജീദ്, എഡിറ്റിങ്-സൂരജ് ഇ എസ്, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്, കല സംവിധാനം-സജീഷ് താമരശ്ശേരി, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യുംസ്-സുജിത്ത് സുധാകരൻ, ഓഡിയോ ഗ്രാഫി-വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാഗർ, പ്രൊജക്ട് ഡിസൈനർ-സന്ദീപ് ശശിധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ജിതേഷ് അഞ്ചുമന,സ്റ്റിൽസ്-റിൻസൻ എം ബി, ഡിസൈൻ-യെല്ലോടൂത്ത്, വിതരണം-ഐക്കൺ സിനിമാസ്, പി ആർ ഒ-എ എസ് ദിനേശ്.
Story Highlights : Sandeep Pradeep’s film ‘EKO’ first look poster out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




